കടലുണ്ടി : തപസ്യ കടലുണ്ടിയിൽ സംഘടിപ്പിച്ച ‘വനപർവ്വം ‘ പരിപാടി എ.ശ്രീവത്സൻ ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ സമഗ്രമായി ഉൾക്കൊള്ളുന്ന ദർശനം ഭാരതീയ തത്വശാസ്ത്രങ്ങളിൽ മാത്രമാണുള്ളതെന്നും, മനുഷ്യനും പ്രകൃതിയും രണ്ടല്ല ഒന്നാണെന്നും, സെമിറ്റിക്ക് വിശ്വാസ പ്രമാണം അവയെ ഭിന്നമാക്കി അവതരിപ്പിച്ചതാണ് പ്രകൃതി ചൂഷണത്തിന് വഴിയൊരുങ്ങിയതെന്നും പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ എ.ശ്രീവത്സൻ പറഞ്ഞു.
വത്സരാജ് മാമ്പയിൽ അദ്ധ്യക്ഷനായ ചടങ്ങിൽ എസ് എസ് എൽ സി , പ്ലസ് ടു തലത്തിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. ചെറുകാട് ചന്ദ്രൻ ആശംസ പ്രസംഗം പറഞ്ഞു. തപസ്യ സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി അനൂപ് കുന്നത്ത്, എം.കെ കൃഷ്ണകുമാർ, രാജേഷ് അരിമ്പിടാ വിൽ, എ.പി. സുധീർ എന്നിവർ പ്രസംഗിച്ചു.