ശുഹൈബ് വധക്കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് നടത്തുന്ന നിരാഹാരം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ ശുഹൈബ് വധക്കേസ് പോലീസ് അറസ്റ്റ് ചെയ്തത് ഡമ്മി പ്രതികളല്ലെന്ന് പ്രതികരണം.. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നീ പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് സുധാകരന്റെ പ്രതികരണം.
സുധാകരൻ പറഞ്ഞതു ഇങ്ങനെ ,
ശുഹൈബിന്റെ വധത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. അറസ്റ്റിലായത് ഡമ്മി പ്രതികളല്ലെന്ന ദൃഷ്സാക്ഷികളുടെ മൊഴി അംഗീകരിക്കുന്നു. ഇക്കാര്യത്തില്‍ തനിക്കുണ്ടായിരുന്ന സംശയം നീങ്ങി. തുടരന്വേഷണത്തില്‍ പോലീസ് വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കരുത്. പരോളിലിറങ്ങിയ ടി.പി വധക്കേസ് പ്രതികളുടെ കേസിലെ പങ്ക് പരിശോധിക്കണമന്നും സുധാകരന് ആവശ്യപ്പെട്ടു. അറസ്റ്റിലായ പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞെങ്കിലും സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍നിന്നു പിന്മാറില്ലെന്നും സുധാകരന് വ്യക്തമാക്കി.
. സിബിഐ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂയെന്ന ശക്തമായ നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. സമരം കണ്ടില്ലെന്ന് സര്‍ക്കാര്‍ നടിച്ചാല്‍ കോടതിയെ സമീപിക്കാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അറസ്റ്റിലായ ആകാശ് തില്ലങ്കേരി പാര്‍ട്ടി അംഗമാണെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് പറഞ്ഞിരുന്നു. വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയതോടെ സര്‍ക്കാരും കടുത്ത സമ്മര്‍ദ്ദത്തിലാണ്. ശുഹൈബ് കൊലപാതകം പാര്‍ട്ടിക്ക് കനത്ത ക്ഷീണമുണ്ടാക്കിയെന്ന് സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും വിലയിരുത്തി കഴിഞ്ഞു.