പോലീസിലെ ദാസ്യപ്പണിയെ കളിയാക്കി ജോയ് മാത്യു; ഇത്രക്ക് പേടിച്ച്‌ തൂറികളാണോ നമ്മിടെ ജനപ്രതിനിധികള്‍; അരക്ഷിതരായ നേതാക്കള്‍ ഉള്ള നാട്ടില്‍ ജനങ്ങളെങ്ങിനെ സുരക്ഷിതരാവും ?

home-slider kerala

പോലീസിലെ ദാസ്യപ്പണിയെ കളിയാക്കി നടനും സംവിധായകനുമായ ജോയ് മാത്യു. നേതാക്കന്മാരും മന്ത്രിമാരും തുടങ്ങി പല്ലുള്ളവരും പല്ലു പോയവരുമായ ന്യായാധിപന്മാരുടെയും സുരക്ഷയ്‌ക്കെന്ന പേരില്‍ പോലീസിനെ വിട്ട് കൊടുക്കുന്നതിനെയാണ് അദ്ദേഹം വിമര്‍ശിച്ചിരിക്കുന്നത്. ഇത്രക്ക് പേടിച്ച്‌ തൂറികളാണോ നമ്മിടെ ജനപ്രതിനിധികള്‍ എന്നും ജോയ് മാത്യു ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

അരക്ഷിതരായ നേതാക്കള്‍ ഉള്ള നാട്ടില്‍ ജനങ്ങളെങ്ങിനെ സുരക്ഷിതരാവും ? ഇത്രക്ക് പേടിച്ചു തൂറികളാണോ നമ്മുടെ ജനപ്രതിനിധികള്‍ ? മൂന്നുകോടിയില്‍പ്പരം ജനസംഖ്യയുള്ള കേരളത്തില്‍ ആകെയുള്ള പോലീസുകാര്‍ (വനിതകളടക്കം )40567 പേരാണ് –

ഇതില്‍ ഇരുനൂറിലധികം പേര്‍ നമ്മുടെ നേതാക്കന്മാര്‍ മന്ത്രിമാര്‍ തുടങ്ങി പല്ലുള്ളവരും പല്ലു പോയവരുമായ ന്യായാധിപന്മാരുടെയോ അമ്മാതിരി സ്ഥാനത്തുള്ള മറ്റുള്ളവരുടെയൊ സുരക്ഷക്കാണത്രെ -ഇതില്‍ 40 പോലീസുകാര്‍ മുഖ്യമന്ത്രിക്ക് മാത്രമായി വലയം തീര്‍ക്കുമ്ബോള്‍ പ്രതിപക്ഷ നേതാവിന്ന് ഒരു 16 പേരെങ്കിലും വേണ്ടതല്ലേ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അത് സമ്മതിച്ചേ പറ്റൂ -കാരണം കാശ്മീര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ആക്രമണങ്ങള്‍ ,തട്ടിക്കൊണ്ടു പോകലുകള്‍ , വധ ഭീഷണി എന്നിവയെല്ലാം നടക്കുന്ന സ്ഥലമാണല്ലോ നമ്മുടെ കേരളം ! അതുകൊണ്ട് മുഖ്യമന്ത്രിയെയും മറ്റും നമുക്ക് സംരക്ഷിച്ചെ പറ്റൂ . അക്കാര്യത്തില്‍ നമുക്ക് തര്‍ക്കവുമില്ല. എന്നാല്‍ മന്ത്രിമാര്‍ക്ക് മാത്രമല്ല രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാര്‍ക്കും സുരക്ഷാ ഭീഷണിയുണ്ടത്രേ .അതുകൊണ്ടാണ് സി പി എം സിക്രട്ടറി കോടിയേരിക്ക് 23 പോലീസ്‌കാര്‍ വലയം തീര്‍ക്കുന്നത് . ഇത് കോടിയേരിക്ക് മാത്രമല്ല അധികാരമില്ലാത്ത പല നേതാക്കന്മാര്‍ക്കും ഉണ്ടത്രേ പോലീസ് വലയങ്ങള്‍ ! ഇങ്ങിനെ പൊതുജനത്തെ പേടിച്ചു കഴിയാന്‍ മാത്രം എന്ത് തെറ്റാണിവര്‍ ചെയ്തത് ? രാജ്യത്തെ സേവിക്കുന്നു എന്നതോ?

എന്റെ അഭിപ്രായത്തില്‍ ഓരോ പാര്‍ട്ടിയുടെ നേതാവിനും ചുരുങ്ങിയത് അഞ്ച് പേരെയെങ്കിലും വലയം തീര്‍ക്കാന്‍ നിയോഗിക്കണമെന്നാണ് . അതോടെ പോലീസ് ഇപ്പോഴുണ്ടാക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇല്ലാതാവും മാത്രവുമല്ല രാഷ്ട്രീയ നേതാക്കള്‍ വലയത്തിനകത്ത് നിന്നും പുറത്ത് ചാടി ജനങ്ങള്‍ക്കരികിലേക്ക് വരാതിരിക്കുകയും ചെയ്യും -അപ്പോഴാണ് നമ്മള്‍ ജനങ്ങള്‍ സുരക്ഷിതരാകുന്നത്

Leave a Reply

Your email address will not be published. Required fields are marked *