പോലീസിനെ മാത്രമല്ല എസ് എഫ് ഐ പ്രവര്‍ത്തകരെയും പെരുമാറ്റ മര്യാദ പഠിപ്പിക്കാൻ ഒരുങ്ങി സിപിഎം നേതൃത്വം ;

home-slider kerala ldf

തിരുവനന്തപുരം: ( 31.03.2018) കേരളത്തിലെ എസ് എഫ് ഐ പ്രവര്‍ത്തകരെ മര്യാദ പഠിപ്പിക്കാന്‍ തയ്യാറായി സിപിഎം. പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് വ്യാപകമായി സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും നേരേ പോലും മോശം പെരുമാറ്റമുണ്ടാകുന്നു എന്ന വിമര്‍ശനങ്ങളേത്തുടര്‍ന്നാണ് ഈ തീരുമാനം. കാസര്‍കോട് കാഞ്ഞങ്ങാട് നെഹ്രു കോളജ് പ്രിന്‍സിപ്പലായി വിരമിച്ച അധ്യാപികയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ പോസ്റ്ററൊട്ടിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്ത സംഭവമാണ് അവസാനത്തേത്.

പാര്‍ട്ടിക്കും എസ് എഫ് ഐക്കും നാണക്കേടുണ്ടാക്കുന്ന ഇത്തരം സംഭവങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ സംരക്ഷിക്കേണ്ട ആവശ്യമില്ല എന്നാണ് തീരുമാനം. ഒപ്പം പ്രവര്‍ത്തകര്‍ക്ക് നല്ല പെരുമാറ്റം പഠിപ്പിക്കാനും തീരുമാനമായി . ഓരോ യൂണിറ്റ് അടിസ്ഥാനത്തിലോ പല യൂണിറ്റുകളിലെ എസ് എഫ്‌ഐക്കാരെ ഒന്നിച്ചു ചേര്‍ത്തു ക്യാമ്ബ് നടത്തിയോ സത് പെരുമാറ്റ ക്ലാസുകളെടുക്കണം എന്ന നിര്‍ദേശമാണ് പാര്‍ട്ടി അഗീകരിച്ചത്. ഇക്കാര്യത്തില്‍ താമസം പാടില്ലെന്നും മുതിര്‍ന്ന നേതാക്കള്‍തന്നെ പങ്കെടുക്കണം എന്നുമാണ് തീരുമാനം.

പുതുതായി സംഘടനയിലേക്ക് വരുന്നവരില്‍ ഭൂരിപക്ഷവും ആശയപരമായി എസ് എഫ് ഐയേക്കുറിച്ചോ കമ്യൂണിസ്റ്റ് മൂല്യങ്ങളേക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്തവരായതുകൊണ്ടാണ് അവരില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടാകുന്നത് എന്ന് കരുതപ്പെടുന്നു. അത് സംഘടനയേക്കുറിച്ച്‌ സമൂഹത്തില്‍ വളരെ മോശം പ്രതിച്ഛായയാണ് ഉണ്ടാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *