മട്ടന്നൂര്‍(കണ്ണൂര്‍):ഷുഹൈബിെന്റ പിതാവ് മുഹമ്മദ് ചോദിക്കുന്നു ”എടയന്നൂര്‍ മേഖലയില്‍ എന്തുപ്രശ്നമുണ്ടായാലും വീട്ടില്‍ ഓടിയെത്തുന്ന പൊലീസ് എന്തേ ഇപ്പോള്‍ തെന്റ വീട്ടില്‍ വരാത്തത്?” 37 വെട്ടുകൊണ്ട് മരിച്ച മകെന്റ കേസന്വേഷണത്തിനെത്താത്തത് ആരെ സംരക്ഷിക്കാനാണെന്നും കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിെന്റ പിതാവ് മുഹമ്മദ്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ബുധനാഴ്ച രാവിലെ വീട്ടിലെവന്നപ്പോഴാണ് പിതാവ് മുഹമ്മദ് ചോദ്യമുന്നയിച്ചത്. അതിനിടെ, ഷുഹൈബ് സുഹൃത്തുക്കള്‍ക്കയച്ച ഫോണ്‍ സംഭാഷണം പുറത്തായി.
ഇൗ സംഭാഷണം ഇപ്പോള്‍ നവമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തനിക്ക് ഭീഷണിയുണ്ടെന്നും വീട്ടുകാര്‍ ഭയപ്പെടുമെന്നുള്ളതുകൊണ്ടാണ് ഇക്കാര്യം ആരോടും പറയാത്തെതന്നും ഷുഹൈബ് സന്ദേശത്തില്‍ പറയുന്നു. ഇൗ കാര്യം പിതാവും സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ടദിവസം വാഗണ്‍ ആര് കാര്‍ കണ്ടപ്പോള്‍ ക്വേട്ടഷന്‍ സംഘമാെണന്ന് സുഹൃത്തുക്കള്‍ പരസ്പരം പറഞ്ഞിരുന്നു. ഇത് യാഥാര്‍ഥ്യമായത് സുഹൃത്തുക്കള്‍ക്ക് വിശ്വസിക്കാനാകുന്നില്ല.