പോരിനുറച്ച്‌ അമേരിക്ക; ഇറാനെതിരെ ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

home-slider news politics

വാഷിങ്ടണ്‍: ഇറാനെതിരെ ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസിനെ ഭീഷണിപ്പെടുത്തുന്നത് തുടരുകയാണെങ്കില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള അനന്തര ഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ട്രംപ് ഭീഷണി മുഴക്കി.

ഞായറാഴ്ച ട്വിറ്ററിലൂടെയാണ് ട്രംപ് ഭീഷണി ഉയര്‍ത്തിയത്. ഇനി ഒരിക്കലും യുണൈറ്റഡ് സ്‌റ്റേറ്റിനെ ഭീഷണിപ്പെടുത്തരുത്. അങ്ങനെ ചെയ്താല്‍ മുന്‍ കാല ചരിത്രത്തില്‍ ഇതുവരെ അനുഭവിക്കാത്ത തരത്തിലുള്ള അനന്തരഫലങ്ങളെ നേരിടേണ്ടി വരും. നിങ്ങളുടെ അക്രമ താത്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന രാജ്യമായിരിക്കില്ല ഇനി ഒരിക്കലും ഞങ്ങളുടേത്. ഓര്‍മിക്കുക’ എന്നാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൗഹാനിയെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്.

സിംഹമടയില്‍ കയറിക്കളിക്കരുതെന്ന് റൗഹാനി ട്രംപിന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനുമായുള്ള തര്‍ക്കമാണ് എല്ലായുദ്ധങ്ങള്‍ക്കും ഇടവെക്കുന്നതെന്നും റൗഹാനി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് അമേരിക്കയെ ഭീഷണിപ്പെടുത്തിയാല്‍ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. ട്രംപിന്റെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം ഇറാനാണ്. വടക്കന്‍ കൊറിയയുമായി നടത്തിയ അനുരജ്ഞനത്തിനു ശേഷം ഇറാനെ മാത്രം ലക്ഷ്യമാക്കിയാണ് ട്രംപിന്റെ ഓരോ നീക്കങ്ങളും.

 

Leave a Reply

Your email address will not be published. Required fields are marked *