പൊരിവെയിലത്തും നെല്‍ക്കൃഷിയുടെ വെളിവെടുപ്പിനു മുന്നിൽ മുഖ്യമന്ത്രി ;

home-slider kerala

 

കൃഷി വിജ്ഞാന്‍ കേന്ദ്ര തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി കൃഷിചെയ്ത രണ്ടാം വിള നെല്‍ക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.കാഞ്ഞങ്ങാട് കോട്ടച്ചേരി പട്ടറെ കന്നിരാശി ശ്രീ വയനാട്ട് കുലവന്‍ ദേവസ്ഥാന മഹേത്സവത്തിന്റെ ഭാഗമായുള്ള നെല്‍കൃഷി വിളവെടുപ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഉത്സവാഘോഷകമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള കൃഷി വകുപ്പ്,
തരിശ് നിലങ്ങളില്‍ കൃഷിയിറക്കാന്‍ ജനകീയ കൂട്ടായ്മകള്‍ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കാര്‍ഷിക മേഖലയില്‍ നല്ല നിലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ ഇത്തരം കൂട്ടായ്മകള്‍ക്ക് സാധിക്കും. വീട്ടില്‍ ചെറിയ തോതില്‍ കൃഷിയിറക്കാന്‍ എല്ലാവരും തയ്യാറാവുന്നു. കൃഷിയിലേക്ക് കേരളം തിരിച്ച്‌ വരുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമാണ്. ഇതിന് കൃഷി വകുപ്പ് നേതൃത്വപരമായ പങ്ക് വഹിക്കുന്നു. തരിശായി കിടക്കുന്ന സ്ഥലങ്ങളില്‍ നെല്‍ക്കൃഷി ചെയ്യാന്‍ തയ്യാറാവണം. നെല്‍കൃഷി ചെയ്യാന്‍ പറ്റാത്ത സ്ഥലങ്ങള്‍ മറ്റ് കൃഷിക്ക് പ്രയോജനപ്പെടുത്താം. ഒരു സ്ഥലവും തരിശിടാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം മേധാവി ഡേ.പി. ചൗഡപ്പ മുഖ്യാതിഥിയായിരുന്നു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരന്‍, ജില്ലാ കൃഷി ഓഫിസര്‍ ആര്‍ ഉഷാദേവി, കാഞ്ഞങ്ങാട് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗംഗാ രാധാകൃഷ്ണന്‍, എം.വി.രാഘവന്‍, ഡോ.ടി.എസ്. മനോജ് കുമാര്‍, പ്രൊഫ.ഡോ. പി.ജയരാജ്, പി.രാജന്‍ പെരിയ, വേണുഗോപലന്‍ നമ്ബ്യാര്‍, കണ്ണന്‍കുഞ്ഞി, വേണുഗോപാലന്‍, സി വി.ഗംഗാധരന്‍, ശശികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *