കസബ വിമർശനത്തിന് പിന്നാലെ മമ്മൂക്ക ആരാധകർ പാർവതിയെ വളഞ്ഞിട്ട് പൊങ്കാല നടത്തുകയായിരുന്നല്ലോ ; എന്നാൽ പൊങ്കാല ക്കാരെ കൺഠം വഴി ഓടിച്ചു മമ്മൂക്ക തന്നെ പാർവതിയുടെ പുതിയ ചിത്രത്തിന്റെ ടീസർ പുറത്തിറക്കി ;
റോഷ്നി ദിവാകര്‍ സംവിധാനം ചെയ്ത് പൃഥ്വിരാജും പാര്‍വ്വതിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിലെ ഗാനത്തിനെതിരെയാണ് ആരാധകര്‍ പ്രതിഷേധം ആരംഭിച്ചിരുന്നത്. ചിത്രത്തിലെ പതുങ്ങി പതുങ്ങി എന്ന പാട്ടിന് ഡിസ് ലൈക്ക് ചെയ്താണ് പ്രതിഷേധം. ഇഷ്ടമായില്ല എന്ന അര്‍ഥത്തില്‍ യുട്യൂബില്‍ ഈ പാട്ടിന് പ്രേക്ഷകര്‍ നല്‍കിയ ഡിസ്ലൈക്കുകളുടെ എണ്ണം ലക്ഷം കവിഞ്ഞിരുന്നു. ഷാന്‍ റഹ്മാന്‍ ഈണമിട്ട ഗാനം ഹരിനാരായണനാണ് എഴുതിയത്. പാടിയത് ബെന്നി ദയാലും മഞ്ജരിയും.
ഗാനരംഗത്തെ പരിഹസിച്ച് നിരവധി ട്രോളുകളും പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകരുടെ പ്രതികരണം ഏറെ വേദനയുണ്ടാക്കുന്നുവെന്നാണ് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും സംവിധായിക റോഷ്നി ദിനകറും പ്രതികരിച്ചിരുന്നു.
എന്നാൽ ഇപ്പോൾ മമ്മൂക്ക തന്നെ ചിത്രത്തിന്റെ ട്രൈലർ ഇറക്കി പാർവതി വിമർശകരുടെ വായ അടപ്പിച്ചിരിക്കുകയാണ് ,