പെട്ടെന്ന് വടിയാവണോ നമ്മൾ ; അതോ നമുക്കെല്ലാവർക്കും കൂടുതൽ ആയുസ്സോടെ കുറെ കാലം ജീവിക്കേണ്ടേ ??? .. ഡോക്ടർ പറയുന്നു .. ഹൃദയ ആരോഗ്യത്തിനു ..കഴിക്കേണ്ട ഭക്ഷണങ്ങളും ; ഒഴിവാക്കേണ്ട ഭക്ഷണങ്ങളും ; വായിക്കാം ; ഷെയർ ചെയ്യാം ..

health home-slider kerala

❤ ഹൃദയാരോഗ്യത്തിന് ഭക്ഷണക്രമം പ്രധാനം

ആയുസിന്റെ നീളം കൂട്ടുന്നത് ഹൃദയാരോഗ്യമാണ്. അമിതവണ്ണം, കൊളസ്‌ട്രോള്‍, ബിപി, പ്രമേഹം എന്നിവ പ്രധാനമായും ഹൃദയാരോഗ്യത്തിന് കേടു വരുത്തും. ഭക്ഷണക്രമീകരണം വഴി ഒരു പരിധി വരെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം.

🧡ഹൃദയത്തിന്റെ ആരോഗ്യത്തെ കാത്തുരക്ഷിക്കുന്ന ധാരാളം ഭക്ഷണങ്ങളുണ്ട്. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍എന്നിവ ഇവയില്‍ പ്രധാനമാണ്. കാരറ്റ്, തക്കാളി, ചീര, കാപ്‌സിക്കം, ബെറി, ഓറഞ്ച്, പപ്പായ എന്നിവ നല്ല ഭക്ഷണങ്ങളാണ്.

🧡ഗോതമ്പും വിവിധ ധാന്യങ്ങളും ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. ഗോതമ്പു ബ്രഡ്, പാസ്ത, റൊട്ടി, തവിടു കളയാത്ത അരി, റാഗി, ഓട്‌സ് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

 

🧡മുളപ്പിച്ച ധാന്യങ്ങള്‍, കിഡ്‌നി ബീന്‍സ്, ചിക്പീസ് എന്നിവ കൊളസ്‌ട്രോള്‍ കുറയ്ക്കും. ബദാം, വാള്‍നട്ട്, മത്തങ്ങയുടെ കുരു എന്നിവിയില്‍ ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോള്‍ ഉണ്ടാക്കുകയും ചെയ്യും. ഫാക്‌സ് സീഡുകളും ഇതേ ഗുണം ഉള്ളവയാണ്.

🧡കൊഴുപ്പു കളഞ്ഞ പാല്‍, തൈര്, വീട്ടിലുണ്ടാക്കിയ പനീര്‍ എന്നിവ കാല്‍സ്യത്തിന്റെ മുഖ്യഉറവിടമാണ്.

🧡മത്തി, ട്യൂണ തുടങ്ങിയ മത്സ്യങ്ങളും ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയവയാണ്. ഹൃദയത്തിന് ഇത് നല്ലതാണ്. സോയ, ഗ്രീന്‍ ടീ തുടങ്ങിയവയും ഹൃദയാരോഗ്യത്തിന് നല്ലതാണ്.

💛ഒഴിവാക്കേണ്ട ഭക്ഷണസാധനങ്ങളില്‍ വൈറ്റ് ബ്രെഡ്. മൈദ, പാസ്ത, മട്ടന്‍, തൊലി കളയാത്ത ചിക്കന്‍, ബീഫ് എന്നിവ ഉള്‍പ്പെടുന്നു.

🧡കൊഴുപ്പു കലര്‍ന്ന പാലുല്‍പന്നങ്ങളും വറുത്ത ഭക്ഷണപദാര്‍ത്ഥങ്ങളും ഹൃദയാരോഗ്യത്തിന് നല്ലതല്ല.

ഭക്ഷണക്രമീകരണത്തിനൊപ്പം വ്യായാമവും ഹൃദയത്തിന് അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *