പൃഥ്വിരാജിന്റെ നായികയായി നയന്‍താരയെത്തുന്നു

boxoffice film news

സൂപ്പര്‍സ്റ്റാര്‍ നയന്‍താര പൃഥ്വിരാജിന്റെ നായികയായി എത്തുമെന്ന് വാര്‍ത്തകള്‍. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിതെന്നും പറയുന്നുണ്ട്. ഇതാദ്യമായാണ് പൃഥ്വിരാജും, നയന്‍താരയും ഒരു ചിത്രത്തില്‍ ഒരുമിച്ച്‌ അഭിനയിക്കാന്‍ പോകുന്നത്. തിരുവോണ ദിനത്തില്‍ സിനിമ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും, ലിറ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുക. നിലവില്‍ ഹൈദരാബാദില്‍ ബ്രോ ഡാഡിയുടെ ചിത്രീകരണ സെറ്റില്‍ വെച്ച്‌ ലിസ്റ്റിന്‍ സ്റ്റീഫന്‍ പൃഥ്വിരാജിനെ കണ്ടിരുന്നു. വരാനിരിക്കുന്ന പ്രൊജക്റ്റുകളെക്കുറിച്ച്‌ സംസാരിച്ചെന്നും ലിസ്റ്റിന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *