തൃശൂര്‍: ആശങ്കകള്‍ക്ക് വിരാമമിട്ട് തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചു. ജില്ലാഭരണകൂടമാണ് അനുമതി നല്‍കിയത്.പതിവ് പോലെ വെടിക്കെട്ട് നടത്താമെന്ന് കളക്ടര്‍ അറിയിച്ചു. എന്നാല്‍, പാറമേക്കാവിന്റെ അമിട്ടുകള്‍ ഒരു വട്ടം കൂടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, വെടിക്കെട്ടിന്റെ അനുമതി വൈകിപ്പിച്ച് ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുകയാണെന്ന് തിരുവമ്പാടി , പാറമേക്കാവ് ദേവസ്വങ്ങള്‍ ആരോപിച്ചിരുന്നു.നാളെ പുലര്‍ച്ചെ മൂന്ന് മണിക്കാണ് വെടിക്കെട്ട്.
വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറയില്‍ ആരംഭിച്ച ഇലഞ്ഞിത്തറമേളം തുടരുകയാണ്. ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയന്മാരാരുടെ പ്രമാണത്തില്‍ തിരുവമ്പാടിയുടെ പാണ്ടിമേളവും അരങ്ങേറി. വൈകിട്ട് 5.30 നു തെക്കേഗോപുരനടയിലാണ കുടമാറ്റം.വെടിക്കെട്ടിന് റവന്യൂ, എക്‌സ്‌പ്ലോസിവ് വിഭാഗങ്ങളുടെ അനുമതി ലഭിക്കാത്തത് പൂരപ്രേമികള്‍ക്കും സംഘാടകര്‍ക്കുമിടയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു.