പൂമരം റിലീസ് മാറ്റിവെച്ചു,സോഷ്യൽ മീഡിയയിൽ ട്രോളകളുടെ മഴ;

film news movies

പൂമരം റിലീസ് മാറ്റിവെച്ചു ,കാളിദാസ് ജയറാമിനെ ഉടനെയൊന്നും സ്ക്രീനില്‍ കാണാന്‍ സാധിക്കില്ല.കാളിദാസന്‍ നായകനായ ആദ്യ ചിത്രമാണ് ‘പൂമരം’ . മാര്‍ച്ച്‌ 9ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച്‌ 15 ലേക്ക് റിലീസ് മാറ്റുകയായിരുന്നു.

പോസ്റ്റ് പ്രൊഡക്ഷന്‍ പ്രവര്‍ത്തികള്‍ നീണ്ടുപോവുന്നതാണ് ചിത്രത്തിന്റെ റിലീസ് വൈകാന്‍ കാരണമെന്നാണ് സൂചനകള്‍. വ്യക്തമായ കാരണത്തെക്കുറിച്ച്‌ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല. റിലീസിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് ഈ മാറ്റം. സിനിമയുടെ പോസ്റ്ററുകള്‍ പല സെന്ററുകളിലും പതിച്ചു കഴിഞ്ഞിരുന്നു.

എന്നാല്‍ ചിത്രീകരണം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും റിലീസ് ചെയ്യാത്തതിനെ തുടര്‍ന്ന് ചിത്രത്തിന് നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ‘പൂമരം പാട്ടിന്റെ ഒന്നാം വാര്‍ഷികം’ എന്ന കുറിപ്പോടെ കേക്കിന്റെ ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കാളിദാസ് ജയറാം തന്നെ സെല്‍ഫ് ട്രോളുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചത്. ‘ഇനിയും മാറ്റിവെക്കുമോടെയ്’ എന്ന് അന്ന് തന്നെ സോഷ്യല്‍ മീഡിയ ചോദിച്ചിരുന്നു.

1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ അബ്രിഡ് ഷൈനിന്റെ മൂന്നാമത്തെ ചിത്രമാണ് പൂമരം.

Leave a Reply

Your email address will not be published. Required fields are marked *