പൂഞ്ഞാർ സിംഹം ഇനി ബിജെപിക്കൊപ്പം? ; പിസിയെ വെച്ച് പുതിയ കരുക്കൾ നീക്കാൻ ബിജെപി ;

home-slider kerala politics

ബിജെപിക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ എന്ത് തെറ്റാണ് ഉള്ളതെന്ന് പി.സി.ജോര്‍ജ്ജ്. മൂന്ന് വര്‍ഷമായി തനിക്കും നിയമസഭയിലെ ഏക ബിജെപി അംഗം ഒ.രാജഗോപാലിനും ഒരേ പരിഗണന തന്നെയാണ് ലഭിക്കുന്നതെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.

നിയമസഭയില്‍ ബിജെപിയ്ക്ക് ഒപ്പമാണെന്നും ഒ. രാജഗോപാലിനൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് ആലോചിക്കുമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞിരുന്നു. ഇക്കാര്യം ധാരണയായത് പിഎസ് ശ്രീധരന്‍പിള്ളയുമായി നടന്ന ചര്‍ച്ചയിലാണ്.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയും സിപിഎമ്മും തമ്മില്‍ പിരിഞ്ഞിരുന്നു. തുടര്‍ന്ന് പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്തുകളില്‍ ബിജെപിയുമായി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *