പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ശബരിമല ഉപദേശക സമിതി അധ്യക്ഷന്‍ ടി.കെ.എ നായര്‍. വ്രതത്തിന്റെ പേരില്‍ സ്ത്രീകളെ ഒഴിവാക്കുന്നത് കടുത്ത വിവേചനമാണ്. ഭക്തരില്‍ 90ശതമാനം 41 ദിവസത്തെ വ്രതമെടുക്കാതെയാണ് ശബരിമലയില്‍ ദര്ഷനത്തിനെത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തത് പഴക്കമുള്ള ആചാരമല്ലെന്നു പറഞ്ഞ ടി.കെ.എ നായര്‍ 1940കളില്‍ സ്ത്രീകള്‍ ശബരിമലയില്‍ തീര്‍ഥാടനം നടത്തിയിട്ടുണ്ടെന്നും ഇത് തനിക്ക് വ്യക്തിപരമായി അറിയാമെന്നും വ്യക്തമാക്കി.