പിണറായി വിജയന്‍ പറയുന്നത് മുഴുവൻ കള്ളം; ആഭ്യന്തര വകുപ്പിൽ നിന്നും ഒഴിയണം ; ഞെട്ടിക്കുന്ന പ്രസ്‍താവന നടത്തി കുമ്മനം

home-slider politics

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു .
മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . ശുഹൈബ് വധവുമായി ഹൈക്കോടതിയില്‍നിന്നു വീണ്ടും രൂക്ഷവിമര്‍ശനമാണ് പോലീസിനും ആഭ്യന്തരവകുപ്പിനും ഏല്‍ക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.കേസ് സിബിഐക്ക് വിടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ ഉടനെയാണ് ഹൈക്കോടതി സര്‍ക്കാര്‍ വാദം തള്ളിയത്. പിണറായി വിജയന്‍ ഭരണത്തില്‍ ഇരകള്‍ക്ക് നീതി ലഭിക്കില്ലെന്ന് ഹൈക്കോടതിയും പറഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയുകയാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നേതാക്കള്‍ പ്രതികളായ കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന സര്‍ക്കാര്‍ വാദം അണികള്‍ മാത്രമേ വിശ്വസിക്കൂ. നിയമസഭയില്‍ പോലും കള്ളം പറയുന്ന മുഖ്യമന്ത്രി സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ഇതാദ്യമാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *