തനിക്കെതിരായ സിപിഐഎം ആരോപണങ്ങൾക് മറുപടിയായി തെളിവുകളും കോടതിവിധികളും സഹിതം സുധാകരന്‍ വാര്‍ത്താസമ്മേളനം നടത്തി . വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ സർക്കാരിനെ ശക്തമായി വിമർശിച്ചു .
മുഖ്യമന്ത്രി പിണറായി വിജയന്‍ ബോണ്‍ ക്രിമിനലാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ശുഹൈബ് വധക്കേസില്‍ മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ കുടുങ്ങുമെന്ന് ഉറപ്പായതുകൊണ്ടാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണം എന്ന തീരുമാനം അട്ടിമറിച്ചതെന്നും സുധാകരന്‍ പറഞ്ഞു.
നട്ടെല്ലുണ്ടെങ്കില്‍ സിബിഐ അന്വേഷണം വാഗ്ദാനം ചെയ്ത മന്ത്രി എകെ ബാലന്‍ രാജിവെക്കണം. നാല്‍പ്പാടി വാസു വധവുമായി ബന്ധപ്പെട്ട് തന്നെക്കുറിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയത് കള്ളപ്രസ്താവനയാണ്. മുഖ്യമന്ത്രി ഒരു ബോണ്‍ക്രിമിനലാണ്. .
കണ്ണൂരിലെ അക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത് പിണറായി വിജയനാണ്. നാല്‍പ്പാടി വാസു വധക്കേസിനെ കുറിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന നിയമസഭയ്ക്ക് അപമാനമാണ്. തെരുവില്‍ കള്ളുകുടിച്ചത് പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി മാപ്പ് പറയണം. സുധാകരന്‍ അഭിപ്രായപ്പെട്ടു.
തന്റെ നിരാഹാരസമരം വിജയകരമായിരുന്നെന്നും സിപിഐഎമ്മിന്റെ തനിനിറം പുറത്തുകാട്ടുകയായിരുന്നു തന്റെ ലക്ഷ്യമെന്നും സുധാകരന്‍ പറഞ്ഞു.
