കണ്ണൂര്‍: ആഭ്യന്തരവകുപ്പ് ൈകകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയെന്റ സാനിധ്യത്തിൽ സമ്മേളനപ്രതിനിധികള്‍ പൊലീസ് നയത്തെ തള്ളി പറഞ്ഞു , സി.പി.എം കണ്ണൂര്‍ ജില്ല സമ്മേളനത്തില്‍ പൊലീസിനും സി.പി.െഎക്കും രൂക്ഷവിമര്‍ശനം. ആഭ്യന്തരവകുപ്പ് ൈകകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയെന്റ സാന്നിധ്യത്തിലാണ് സമ്മേളനപ്രതിനിധികള്‍ പൊലീസ് നയത്തെ തള്ളിപ്പറഞ്ഞത്.
സമ്മേളന പ്രതിനിധികൾ പറഞ്ഞ കാര്യങ്ങൾ ഇവയാണ് , പാര്‍ട്ടി ഭരിക്കുന്ന പൊലീസില്‍നിന്ന് പാര്‍ട്ടിക്ക് നീതികിട്ടുന്നില്ല. ഭരണം മാറിയിട്ടും ഭരണകൂടം മാറിയിട്ടില്ല. അതുകൊണ്ടാണ് പയ്യന്നൂരില്‍ ജില്ല സെക്രട്ടറിക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നയിക്കേണ്ടിവന്നത്. എന്നാല്‍, സ്റ്റേഷന് വരാന്തയില്‍ മൈക്ക് കെട്ടി പ്രസംഗിച്ചുവെന്ന് കുറ്റപ്പെടുത്തുകയാണ് സംസ്ഥാനനേതൃത്വം ചെയ്തത്.
ഏതാനും ദിവസം മുമ്ബ് ജില്ല സമ്മേളന സ്വാഗതസംഘം ഒാഫിസിലെത്തിയാണ് ജില്ല കമ്മിറ്റി അംഗമായ എം. ഷാജറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരില്‍ സംഘര്‍ഷം നിയന്ത്രിക്കുന്നതിെന്റ പേരിലുള്ള കടുത്തനടപടികള്‍ക്ക് സംഘര്ഷമേഖലക്ക് പുറത്തുള്ള പാര്‍ട്ടിക്കാരും ഇരയാകേണ്ടിവന്നു. പൂര്‍ണ സ്വാതന്ത്ര്യമെന്നപേരില്‍ പൊലീസിനെ കയറൂരിവിടുന്നത് ശരിയല്ല. പൊലീസിെന്റ ചെയ്തികളെ നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇടപെടണം. ഒറ്റക്കുനിന്നാല്‍ 10 വോട്ടുപോലും കിട്ടാത്ത പാര്‍ട്ടിയാണ് സി.പി.െഎയെന്നും കാനം പലപ്പോഴും സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നുവെന്നുമാണ് സി.പി.െഎക്കെതിരായ വിമര്‍ശനം. കീഴാറ്റൂരില്‍ ദേശീയപാത ബൈപാസ് നിര്‍മാണത്തിനെതിരായ സമരത്തെ പിന്തുണച്ച സി.പി.െഎ നിലപാടാണ് സമ്മേളനചര്ച്ച സി.പി.െഎക്കെതിരെ തിരിയാനുള്ള പ്രകോപനം.
കീഴാറ്റൂരില്‍ പാര്‍ട്ടി ഗ്രാമത്തിലെ സമരത്തെ പിന്തുണച്ച സി.പി.െഎ വെടക്കാക്കി തനിക്കാക്കാനുള്ള തന്ത്രമാണ് പയറ്റാന്ശ്രമിക്കുന്നതെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഇ.പി. ജയരാജന്, പി.കെ. ശ്രീമതി എന്നിവര്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് സമ്മേളനത്തില്‍ കാര്യമായ ചര്‍ച്ച നടന്നില്ല. കുറ്റമുക്തനായ ഇ.പി. ജയരാജനെ പിന്തുണച്ച് മട്ടന്നൂര്‍, പയ്യന്നൂര്‍ മേഖലയില്‍നിന്നുള്ള ചില പ്രതിനിധികള്‍ രംഗത്തെത്തുകയും ചെയ്തു. അതേസമയം, ആരോഗ്യമന്ത്രി െക.കെ. ശൈലജക്കെതിരായ കണ്ണടവിവാദം രൂക്ഷ വിമര്‍ശനത്തിനിടയാക്കി. കണ്ണട വാങ്ങാന്‍ 28,000 രൂപ എഴുതിയെടുത്തതിന് ന്യായീകരണമില്ലെന്നും പ്രതിനിധികള്‍ തുറന്നടിച്ചു.
സ്വയം മഹത്ത്വവത്കരണ വിവാദത്തില്‍ ജയരാജന് അനുകൂലമായ വികാരമാണ് പൊതുചര്‍ച്ചയില്‍ രണ്ടാം ദിനവും ഉയര്‍ന്നത്. സമ്മേളനകാലത്ത് ജില്ല സെക്രട്ടറിയെ പ്രതിക്കൂട്ടിലാക്കിയ സംസ്ഥാനനേതൃത്വത്തിെന്റ നടപടി തെറ്റാണെന്ന് ഭൂരിപക്ഷം പ്രതിനിധികളും വ്യക്തമാക്കി. അതേസമയം, പാര്‍ട്ടിക്കതീതനായി നേതാക്കള്‍ വാഴ്ത്തപ്പെടുന്നത് ശ്രദ്ധിക്കേണ്ട വിഷയമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.