തിരുവനന്തപുരം:മാധ്യമ സെമിനാറിൽ സംസാരിക്കവെ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് സിപിഐ മുൻ എംഎൽഎയും ജനയുഗം എഡിറ്ററുമായ രാജാജി മാത്യു തോമസ് രംഗത്ത്.
പിണറായിയുടെ നിലപാടുകൾ മോദിക്കും ട്രംപിനും സമാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത് .
പിണറായിയുടെ മാധ്യമ നിലപാടുകൾ ശരിയല്ല. ഒരു മുഖ്യമന്ത്രിയും മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞിട്ടില്ല. മാധ്യമങ്ങളോട് സംസാരിക്കാത്ത ചോദ്യങ്ങൾ ഭയക്കുന്നത് കൊണ്ടാണ് എന്ന് രാജാജി മാത്യു തോമസ് പറഞ്ഞു.