പാലക്കാട്: പാലക്കാട് ബിജെപി പ്രവര്ത്തകന് വെട്ടേറ്റ സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസെന്ന് ബിജെപിയുടെ ആരോപണം. പാളയം സ്വദേശിയായ രമേശിനാണ് വെട്ടേറ്റത്. ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. വീട് മുന്നില്‍ നില്‍ക്കുകായിരുന്ന രമേഷിനെ ഒരു സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിപ്പിക്കേല്പ്പിക്കുകയായിരുന്നു.
അതേസമയം, തൃശൂരില്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി. ചൊവ്വന്നൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ പുതുശേരി കോളനി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപ് ആണ് കൊല്ലപ്പെട്ടത്. 26 വയസ്സായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്ന് സി.പി.ഐ.എം പ്രവത്തകര്ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്