പാലക്കാട് കുറി തൊട്ടു ക്ലാസ്സിൽ വന്ന വിദ്യാത്ഥികളെ ക്ലാസ്സിൽ നീന്നും പുറത്താക്കി ; പ്രതിക്ഷേധവുമായി ഹിന്ദു സംഘടനകൾ ;

home-slider kerala news

കുറി തൊട്ടു ക്ലാസില്‍ വന്നതിനെ തുടര്‍ന്നു പാലക്കാട്ടെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ ചില വിദ്യാര്‍ഥികളെ പുറത്താക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നു ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി.പി.സുഗതന്‍, രാഹുല്‍ ഈശ്വര്‍ എന്നിവര്‍ പറഞ്ഞു.

‘കുറി തൊടാനും തട്ടം ധരിക്കാനും കൊന്ത ഇടാനുമൊക്ക സ്വാതന്ത്ര്യമുള്ള നാടാണ് ഇന്ത്യ. സ്കൂള്‍ യൂണിഫോം, അച്ചടക്കം എന്നിവയ്ക്കെതിരാകാതെ ഇതെല്ലാം ധരിക്കാം. കയ്യില്‍ ചരടു കെട്ടുന്ന പ്രധാനമന്ത്രിയുള്ള രാജ്യമാണിത്. ജസ്റ്റിസ് ചെലമേശ്വറെ പോലുള്ള ന്യായാധിപന്മാര്‍ കുറി തൊട്ടാണ് സുപ്രീം കോടതിയിലെത്തിയിരുന്നത് – അവര്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ സ്കൂളില്‍ ഇത്തരം വിവേചനം കാണിച്ചതിനെതിരെ ഹിന്ദു സംഘടനകളെ അണിനിരത്തി കോടതിയെ സമീപിക്കുമെന്ന് അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *