പാലക്കാട്​ മെഡിക്കല്‍ കോളജ് ; നിയമനങ്ങളില്‍ സംവരണ അട്ടിമറി; പട്ടികജാതി കമീഷന്‍ റിപ്പോര്‍ട്ട്​ തള്ളി സര്‍ക്കാര്‍

home-slider kerala

പാ​ല​ക്കാ​ട്​: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​െന്‍റ പാ​ല​ക്കാ​ട്​ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​യ​മ​ന​ങ്ങ​ളി​ല്‍ വ​ന്‍ സം​വ​ര​ണ അ​ട്ടി​മ​റി. നി​യ​മ​ന​ങ്ങ​ള്‍ പി.​എ​സ്.​സി​ക്ക്​ വി​ടാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്​​ ദേ​ശീ​യ പ​ട്ടി​ക​ജാ​തി ക​മീ​ഷ​ന്‍ ശി​പാ​ര്‍​​ശ മ​റി​ക​ട​ക്കാ​ന്‍ ല​ക്ഷ്യ​മി​​െ​ട്ട​ന്നും ആ​രോ​പ​ണം. സം​വ​ര​ണ അ​ട്ടി​മ​റി പ​രാ​തി​ക​ളെ​തു​ട​ര്‍​ന്ന്​ 2019 ഫെ​ബ്രു​വ​രി​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ സ​ന്ദ​ര്‍​ശി​ച്ച ദേ​ശീ​യ പ​ട്ടി​ക​ജാ​തി ക​മീ​ഷ​ന്‍ വൈ​സ്​ ചെ​യ​ര്‍​മാ​ന്‍ എ​ല്‍. മു​രു​ക​ന്‍ നി​യ​മ​ന​ങ്ങ​ള്‍​ക്ക്​ സ്​​പെ​ഷ​ല്‍ റൂ​ളും സ്​​പെ​ഷ​ല്‍ റി​ക്രൂ​ട്ട്​​മെന്‍റും​ ശി​പാ​ര്‍​ശ ചെ​യ്​​തി​രു​ന്നു. സ്പെ​ഷ​ല്‍ റൂ​ളി​ല്‍ കു​റ​ഞ്ഞ​ത്​ 75 ശ​ത​മാ​നം സം​വ​ര​ണം എ​സ്.​സി-​എ​സ്.​ടി വി​ഭാ​ഗ​ത്തി​ന്​ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ 2019 ജൂ​ണ്‍ 22ന്​ ​സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി ഗോ​ത്ര​വ​ര്‍​ഗ ക​മീ​ഷ​നും ​ശി​പാ​ര്‍​ശ ചെ​യ്​​തു. എ​ന്നാ​ല്‍, ര​ണ്ട്​ ശി​പാ​ര്‍​ശ​ക​ളും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​വ​ഗ​ണി​ച്ചു.

പൊ​തു​സം​വ​ര​ണ ത​ത്വം​പോ​ലും നി​യ​മ​ന​ങ്ങ​ളി​ല്‍ പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. 161 അ​ധ്യാ​പ​ക​രി​ല്‍ പ​ട്ടി​ക​ജാ​തി​ക്കാ​രാ​യി 17 ഉം ​പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​രാ​യി ര​ണ്ടു പേ​രു​മേ​യു​ള്ളൂ. 16 പ്ര​ഫ​സ​ര്‍​മാ​രി​ല്‍ പ​ട്ടി​ക​ജാ​തി​ക്കാ​ര്‍ അ​ഞ്ച്. അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ര്‍ 21 ല്‍ ​ര​ണ്ടും അ​സി. പ്ര​ഫ​സ​ര്‍ 41 ല്‍ ​ഒ​രാ​ളു​മാ​ണ്​ പ​ട്ടി​ക​ജാ​തി. 17 പേ​രു​ള്ള സീ​നി​യ​ര്‍ റെ​സി​ഡ​ന്‍​റ്​ ത​സ്​​തി​ക​യി​ല്‍ പ​ട്ടി​ക​ജാ​തി​ക്കാ​ര്‍ മൂ​ന്ന്. ജൂ​നി​യ​ര്‍ റെ​സി​ഡ​ന്‍​റ്​/​ട്യൂ​ട്ട​ര്‍ 69 ല്‍ ​പ​ട്ടി​ക​ജാ​തി​ക്കാ​രു​ടെ എ​ണ്ണം അ​ഞ്ച്​.

പ​ല ത​സ്​​തി​ക​ക​ളി​ലും എ​സ്.​സി-​എ​സ്.​ടി പൊ​തു​സം​വ​ര​ണ മാ​ന​ദ​ണ്ഡ​മാ​യ 10 ശ​ത​മാ​നം​പോ​ലും ഇ​ല്ല. അ​സി. പ്ര​ഫ​സ​ര്‍ ത​സ്​​തി​ക​യി​ല്‍ 2.43 ശ​ത​മാ​ന​വും അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ര്‍ 7.69 ശ​ത​മാ​ന​വും ജൂ​നി​യ​ര്‍ റെ​സി​ഡ​ന്‍​റ്​/​ട്യൂ​ട്ട​ര്‍ 7.24 ശ​ത​മാ​ന​വും മാ​ത്ര​മാ​ണ്​ പ്രാ​തി​നി​ധ്യം. ഉ​ദ്യോ​ഗ​ക്ക​യ​റ്റ​ത്തി​ലൂ​ടെ ഭ​ര​ണ​ച്ചു​മ​ത​ല​യി​ലും പ്ര​ഫ​സ​ര്‍​മാ​രാ​യും എ​ത്തു​ന്ന ത​സ്​​തി​ക​ക​ളി​ലും പ്രാ​തി​നി​ധ്യം നാ​മ​മാ​ത്രം. അ​ന​ധ്യാ​പ​ക ത​സ്​​തി​ക​ക​ളി​ല്‍ 50 ശ​ത​മാ​നം സം​വ​ര​ണം പാ​ലി​ക്ക​പ്പെ​​ട്ടെ​ങ്കി​ലും അ​ധ്യാ​പ​ക​രി​​ല്‍ 10 ശ​ത​മാ​നം പോ​ലു​മി​ല്ല. ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ആ​രും ഇ​ല്ല.

ക​മീ​ഷ​ന്‍ ശി​പാ​ര്‍​ശ മ​റി​ക​ട​ക്കു​ക​യാ​ണ്​ നി​യ​മ​ന​ങ്ങ​ള്‍ പി.​എ​സ്.​സി​ക്ക്​ വി​ടാ​ന്‍ എ​ടു​ത്ത തീ​രു​മാ​ന​ത്തി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നാ​ണ്​​ സൂ​ച​ന. നി​യ​മ​ന സ​മ​യ​ത്ത്​ സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ലെ യോ​ഗ്യ​രെ ല​ഭി​ച്ചി​ല്ലെ​ന്നും നി​യ​മി​ക്ക​പ്പെ​ട്ട പ​ല​രും വ​ന്നി​ല്ലെ​ന്നു​മാ​ണ്​ പ്രാ​തി​നി​ധ്യ​ക്കു​റ​വി​ന്​ അ​ധി​കൃ​ത​രു​ടെ ന്യാ​യം.

പൂ​ര്‍​ണ​മാ​യും പ​ട്ടി​ക​ജാ​തി ഫ​ണ്ടി​ല്‍ നി​ര്‍​മി​ച്ച മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സ്​​പെ​ഷ​ല്‍ റൂ​ള്‍ ഇ​ല്ലാ​തെ സ്​​പെ​ഷ​ല്‍ ഒാ​ഫി​സ​റു​ടെ മാ​ത്രം ഉ​ത്ത​ര​വി​ല്‍ തോ​ന്നും​പ​ടി നി​യ​മ​നം ന​ട​ത്തി​യ​താ​ണ്​ സം​വ​ര​ണം അ​ട്ടി​മ​റി​ക്ക​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​യ​െ​ത​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *