പരിസലിൽ അന്താരാഷ്ട്ര വനിത ദിനത്തിൽ ഫ്രഞ്ച് പത്രമായ ‘ലിബറേഷന്‍’ വില സാധാരണത്തേതില്‍നിന്ന് അല്പം കൂടുതലാണ്. രണ്ട് യൂറോയുടെ പത്രത്തിന് രണ്ടര യൂറോ ആണ് വിലയിട്ടത്. മാത്രമല്ല, പത്രത്തിനു മുകളില്‍ പുരുഷന്മാര്ക്കുവേണ്ടി എന്ന് അച്ചടിക്കുകയും പുരുഷ രൂപത്തിെന്റ ചിത്രം നല്‍കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ചതന്നെ ഇറങ്ങിയ ലിബറേഷെന്റ മറ്റു ചില കോപ്പികളില്‍ സ്ത്രീ രൂപത്തിെന്റ ചിത്രം നല്‍കുകയും സ്ത്രീകള്‍ക്ക് എന്ന് അച്ചടിച്ചിട്ടുമുണ്ട്. എന്നാല്‍, അതിെന്റ വില രണ്ട് യൂറോ മാത്രമാണ്. അന്താരാഷ്ട്ര വനിത ദിനത്തില്‍ കൊണ്ടുവന്ന പത്രവിലയിലെ ഇൗ അസമത്വം പത്രത്തിെന്റ ഒരു പ്രതിഷേധമായിരുന്നു. പ്രതിഫലത്തില്‍ പുരുഷനേക്കാള്‍ കുറവ് സ്ത്രീകള്‍ക്ക് നല്‍കുന്നതിലെ ലിംഗ സമത്വമില്ലായ്മക്കെതിരെയുള്ള പ്രതിഷേധം.
തുല്യ ജോലിക്ക് തുല്യ വേതനമെന്ന് 1972 മുതല്‍ നിയമമുണ്ടെങ്കിലും 2017ലെ ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം സ്ത്രീകള്‍ക്ക് ലഭിക്കുന്ന വേതനം പുരുഷന്മാരേക്കാള് ശരാശരി 25.7 ശതമാനം കുറവാണെന്ന് പത്രത്തിെന്റ മുഖപ്പേജില്‍ നല്‍കിയിട്ടുണ്ട്. ഇൗ അസമത്വം ബോധ്യപ്പെടുത്താനും സമൂഹത്തിനു മുന്നില്‍ ഉയര്‍ത്തിക്കാണിക്കാനും പത്രത്തിെന്റ വിലയിലും ഇതേ വ്യത്യാസം കൊണ്ടുവരാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
