ന്യൂഡല്‍ഹി: പാകിസ്താനെതിരെ തന്റെ ശക്തമായ നിലപാട് ആവര്‍ത്തിച്ച് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. പാകിസ്താനുമായുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ മാത്രം വിലക്കിയാല്‍ പോര, സിനിമയും സംഗീതവും അടക്കമുള്ളവയും നിരോധിക്കണമെന്നാണ് ഗംഭീറിന്റെ അഭിപ്രായപ്പെട്ടത് .കേന്ദ്ര സർക്കാർ ഇതിനെതിരെ കർശനമായ നടപടി എടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതുവരെ പാകിസ്താനില്‍ നിന്നുള്ള ഒരാള്‍ക്കും ഇന്ത്യയില്‍ പാട്ടു പാടാനോ ക്രിക്കറ്റ് കളിക്കാനോ അഭിനയിക്കാനോ അവസരം നല്‍കരുതെന്നും ഗംഭീര്‍ പറയുന്നു.
പാകിസ്താന്‍ വിഷയത്തില്‍ ഇതാദ്യമായല്ല ഗംഭീര്‍ നിലപാട് വ്യക്തമാക്കുന്നത്. അതിര്‍ത്തിയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ പാകിസ്താനുമായി ഒരു ബന്ധത്തിനും ഇന്ത്യ തയ്യാറാകരുതെന്ന് 2016ല്‍ ഗംഭീര്‍ പറഞ്ഞിരുന്നു.കഴിഞ്ഞ വര്‍ഷം ഛത്തീസ്ഗഢിലെ സുഖ്മ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്റെ മകളുടെ വിദ്യാഭ്യാസച്ചെലവ് ഗംഭീര്‍ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ഏപ്രിലിലായിരുന്നു അത്.