പലരും വളച്ചൊടിച്ചു വൃത്തികേടാക്കിയ ടിപ്പുവിന്റെ ചരിത്രത്തിൽ നമ്മളിൽ പലർക്കും അറിയാത്ത ചില സത്യങ്ങൾ ; വായിക്കാം ; ഷെയർ ചെയ്യാം ;

blog home-slider indian

പലരും വളച്ചൊടിച്ചു വൃത്തികേടാക്കിയ ടിപ്പുവിന്റെ ചരിത്രത്തിൽ നമ്മളിൽ പലർക്കും അറിയാത്ത ചില സത്യങ്ങൾ ചുവടെ ചേർക്കുന്നൂ!!

അടുത്തകാലം വരെ എനിക്കും വലിയ നിശ്ചയം ഉണ്ടായിരുന്നില്ല സുൽത്താനെക്കുറിച്ചുള്ള പലതും!!

ലോകത്ത് ബ്രിട്ടൻ നേരിട്ടതിൽ അവർക്ക് വീഴ്ത്താൻ ഏറ്റവും പ്രയാസം നേരിട്ട ഇന്ത്യൻ സ്വതന്ത്ര സമരത്തിലെ ഏറ്റവും വാഴ്ത്തേണ്ട ഭാരതത്തിന്റെ അഭിമാന സ്തംഭമാണ് ടിപ്പുസുൽത്താൻ.

ഒടുവിൽ പിറന്ന നാടിനുവേണ്ടി പോരാടി ചതിയിൽ പ്രാണൻ വെടിയുന്നതിന് മണിക്കൂറുകൾ മുൻപ്…അദ്ദേഹം പറഞ്ഞ വാക്കുകൾ ഇവിടെ കുറിക്കുന്നൂ… ഒരുജന്മം കഴുതയെപ്പോലെ ജീവിക്കുന്നതിലും ഭേദം ഒരുദിവസം കടുവയെപ്പോലെ ജീവിക്കുന്നതാണ്.

ആ വാക്കുകൾ ഏതൊരുയോദ്ധാവിനും രാജ്യസ്നേഹികൾക്കും വിസ്മരിക്കാൻ കഴിയുന്നവയല്ല എന്നത് നിശ്ചയമാണ്!!

ചതിയിൽനിന്ന് രക്ഷപെടാൻ ശ്രമിക്കാതെ പടയാളികൾക്കൊപ്പംപടപൊരുതാൻ വാളൂരി ചാടി ഇറങ്ങി പോരാടി വീണവൻ.

പിറ്റേന്ന് പുലർച്ചയിൽ 11000 ശവങ്ങളിൽ ഒന്നായി ശ്രീരംഗപട്ടണം കോട്ടക്കകത്തു കിടന്ന സ്വതന്ത്ര സമര വീരനാണ് ടിപ്പു.

ടിപ്പു സുൽത്താന് അധികാരം കിട്ടിയ അന്ന് മുതൽ അദ്ദേഹത്തിൻറെ മരണം വരെ ‘പൂർണയ്യ’ എന്ന ബ്രാഹ്മണൻ അയിരുന്നു ടിപ്പുവിന്റെ പ്രധാന മന്ത്രി.

ടിപ്പുവിന്റെ മന്ത്രി സഭയിലെ മറ്റു പ്രമുഖ മന്ത്രിമാർ കൃഷ്ണറാവു , അപ്പറാവു എന്നിവരായിരുന്നു.

ടിപ്പു സുൽത്താന്റെ 9 മന്ത്രി മാരിൽ 6 പേരും ഹിന്ദുക്കൾ ആയിരുന്നു.

ടിപ്പുവിന്റെ കരം പിരിവുകാരും
നവാബുമാരും 95% ഹിന്ദുക്കൾ ആയിരുന്നു.

ടിപ്പു സുൽത്താന്റെ സൈന്യത്തിൽ 90%. ഉം ഹിന്ദുക്കൾ ആയിരുന്നു.

ഗുരുവായൂർ അമ്പലം ഉൾപെടെ 56 ക്ഷേത്രങ്ങൾക്ക് ടിപ്പു സുൽത്താൻ വാർഷിക വരിസംഖ്യ നൽകിയിരുന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തിനു ഏക്കര്‍ കണക്കിന് ഭൂമി ഇനാം കൊടുത്ത ദേശസ്നേഹി.

താഴ്ന്ന ജാതിക്കാർക്ക് മാറ് മറക്കാനുള്ള അവകാശവും ക്ഷേത്ര പ്രവേശനവും ആദ്യമായി ഒർഡിനൻസ് വഴി കൊണ്ടുവന്നത് ടിപ്പു സുൽത്താനാണ്

മറാട്ടി രാജാക്കൻമാർ ശ്രിങ്ങേരി ശാരദാ മഠം അക്രമിച്ചു നശിപ്പിച്ചപ്പോൾ പുനർ നിർമാണം നടത്തിയത്
ടിപ്പു സുൽത്താൻ ആയിരുന്നു.

ബ്രിട്ടീഷുകാർക്ക് ടിപ്പുവിനെയായിരുന്നു എന്നും ഭയം. ഹിന്ദുക്കൾ ഒറ്റകെട്ടായി ടിപ്പുവിന്റെ പിന്നിൽ അണി നിരന്നപ്പോൾ ബ്രിട്ടീഷുകാർ അവരുടെ സ്ഥിരം തന്ത്രമായ വർഗീയ വിഷം കുത്തി വെച്ച് നാട്ടു രാജാക്കൻ മാർക്കിടയിൽ തെറ്റിധാരണ പടർത്തി.

ബ്രിട്ടീഷുകാരോട് നേരിട്ട് യുദ്ധത്തിൽ ഏറ്റുമുട്ടി മരിച്ച ഒരേ ഒരു ഇൻഡ്യൻ രാജാവ് ടിപ്പു സുൽത്താൻ.

ഏറ്റവും കൂടുതൽ ബ്രിട്ടീഷ് സൈന്യത്തെ കൊലപെടിത്തിയത് ടിപ്പുവിന്റെ സൈന്യമാണ്.

ടിപ്പുവിന്റെ എല്ലാ വിജയത്തിനും കാരണം പൂർണയ്യ ആയിരുന്നതിനാൽ ബ്രിട്ടീഷു കാർ അദ്ദേഹത്തെ ചതിച്ചുകൊല്ലാൻ ശ്രമിച്ചത്‌ ടിപ്പു പരാജയ പെടുത്തി (പല തവണ)

ടിപ്പുവിന്റെ പിതാവ് ഹൈദർ അലി മൈസൂർ റാണിയുടെ വിശ്വസ്ത്തനും സർവ സൈന്യാധിപനും ആയിരുന്നു.

ശ്രീ രംഗനാഥ സ്വാമി ക്ഷേത്രത്തിലേക്ക് ടിപ്പു സംഭാവന ചെയ്ത പൂജാ ഉപകരണങ്ങൾ ഇന്നും അവിടേ ഉപയോഗിക്കുന്നു.

നഞ്ചൻ കോട് കാൻതെശ്വര ക്ഷേത്രത്തിൽ പ്രതിഷ്ട്ടിച്ചിരിക്കുന്ന ശിവ ലിങ്കം
ടിപ്പു സംഭാവന ചെയ്തതാണ്.

മലബാറിൽ നായന്മാരെ കൊന്നു എന്ന വാദത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞത് നായന്മാരുടെയും നമ്പൂരി ഇത്യാദി മേലാളരുടെ അടിച്ചർത്തലുകളിലും അവകാശ മിഷേധങ്ങളിലും മണ്ണിലും പെണ്ണിലും അവകാശമില്ലാതിരുന്ന കീഴാളരുടെ ആക്രമണങ്ങളാണ് നടന്നിട്ടുള്ളത്!! ടിപ്പുവിന്റെ പടയാളികളിൽ ഭൂരിപക്ഷം കീഴാളരായിരുന്നൂ!!

അവർ അടിമത്വത്തിൽ നിന്നുള്ള മോചനത്തിനായി ടിപ്പുവിന്റെ പടയിൽ ചേർന്ന് സമരരംഗത്തു നിലയുറപ്പിക്കുകയും സംരക്ഷണം നേടുകയും. കഞ്ഞികുടിക്കാൻ വകക്കായി.. അടിയാളരുൾപ്പെട്ട ടിപ്പുവിന്റെ പട പോരിനിറങ്ങുകയുമൊക്കെയാണ് നടന്നിട്ടുണ്ടാവുക!!

ധനം ക്ഷേത്രങ്ങളിൽ ഒളിപ്പിച്ചവ അടിയാളർ കൊള്ളയടിച്ചപ്പോൾ ടിപ്പുവിന് ചരിത്രത്തിൽ അതിന്റെ പാപഭാരം ഏൽക്കേണ്ടതായി
സമീപകാലത്തു
വന്നിട്ടുണ്ട്!!!

ഒന്നിലും പക്ഷെ നീതികേടിന്റെ അംശം ടിപ്പു സുൽത്താന്റെ ചരിത്രത്തിലൊരിടത്തും കാണാൻകഴിഞ്ഞിട്ടില്ല!!

മലബാറിലെ ഒട്ടു മിക്ക റോഡുകളും ടിപ്പു നിർമിച്ചതാണ്
ബാനഗ്ളൂരിലെ ലാല്ബാഗ് ഗാർഡൻ & മൈസൂർ വൃന്ദാവൻ ഗാർഡൻ ടിപ്പു നിർമിച്ചു.
മൈസൂരിലെ അണകെട്ടിനു തറകല്ലിട്ടു.
ഇന്നറിയ പെടുന്ന പല കൊച്ചു നഗരങ്ങളും ടിപ്പു നിർമിച്ചതാണ്.

സങ്കികൾ പറയുന്ന ടിപ്പുവല്ല ടിപ്പു!!!

ബ്രിട്ടീഷുകാർ ഇന്നും എന്നും പകയോടെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലും ഇടം കൊടുക്കാതിരിക്കാൻ പാടുപെട്ടെഴുതിയ ചരിത്രവുമല്ല ടിപ്പുവിനുള്ളത്!!!!

ഇന്ത്യയിൽ നേരിട്ട വെല്ലുവിളികൾ എങ്ങിനെ ബ്രിട്ടൻ പൊളിച്ചടുക്കി എന്നതിൽ ടിപ്പു സുൽത്താന്റെ ചരിത്രം ചേർക്കാതെ ഇന്ത്യാ ചരിത്രം സത്യസന്ധവും പൂർണവും ആകില്ല എന്നുറപ്പാണ്!!!

ടിപ്പു ലോകം കണ്ടതിൽ…. വാഴ്ത്തപ്പെടേണ്ട “ധീര” യോദ്ധാവും ഭാരതത്തിന്റെ അഭിമാനസ്തംഭവുമാണ് !!!

ടിപ്പു എന്ന മതേതര വാദി, മനുഷ്യസ്നേഹി, യോദ്ധാവ്, ഭരണാധികാരി, യുദ്ധ തന്ത്ര വിദക്തൻ, ബ്രിട്ടനെ തളർത്തിയ പോരാട്ടം വീര്യം,
സാങ്കേതിക പരിഷ്‌കർത്താവ് അങ്ങിനെ ഭാരതത്തിന് അഭിമാനിക്കാൻ ടിപ്പുവിനെപ്പോലെ ടിപ്പു മാത്രമേ ഉള്ളൂ… !!!
മഹാനായ ടിപ്പുസുൽത്താൻ.

ടിപ്പുവിനോടുള്ള പക ഇന്ത്യയുടെ ചരിത്രത്തിലും ടിപ്പുവിന് സ്ഥാനമില്ലാതാക്കാൻ ബ്രിട്ടൻ ചെയ്ത പ്രവർത്തനങ്ങൾ പകൽപോലെ വ്യക്തതയുള്ളവയാണ്!!!

ടിപ്പുവിനെ ചതിച്ച് കൊന്നതിന് അടുത്തദിവസം
ശ്രീരംഗപട്ടണം കോട്ടയ്ക്കുള്ളിൽ ഉണ്ടായിരുന്ന ടിപ്പുവിന്റെ കൊട്ടാരം അസ്ഥിവാരം അടക്കം ബ്രിട്ടീഷ് പട്ടാളം മാന്തിയെടുത്തൂ എന്നിട്ട് അവിടെ ഒരിക്കലും ഒരു സ്മാരകം ഉയരാതിരിക്കാൻ കൊട്ടാരം നിലകൊണ്ട ഇടത്തിന്റെ നെടുകെ ഒരു റെയിൽവേ പാത പണിതു… എന്നിട്ട് കൊട്ടാര അവശിഷ്ട്ടങ്ങൾ ഉൾപ്പെടെ അവിടുന്ന് നാട് കടത്തി!!! ശേഷം ബ്രിട്ടീഷ് സൈന്യത്തിൽ ഉണ്ടായിരിന്ന ഈ നാട്ടുകാരെയും മുക്കുവരെയും ഒക്കെ അവിടെ കൊണ്ടുവന്ന് അധിവസിപ്പിച്ചൂ… അവരുടെ പിന്മുറക്കാർ അവിടെ കോട്ടയ്ക്കകത്ത് ഇപ്പോഴും ജീവിക്കുന്നത് കാണാൻകഴിയും!!ഇത്രയൊക്കെ അവർക്ക് ടിപ്പുവിനോട് കലി ഉണ്ടായെങ്കിൽ ടിപ്പു ആരായിരുന്നിരിക്കും…. !!!!????

ബ്രിട്ടനിലെ വിക്ടോറിയ മ്യൂസിയത്തിൽ ടിപ്പുവിന്റെ കുട്ടിക്കാലത്തെ ഒരു കളിപ്പാട്ടം സൂക്ഷിച്ചിട്ടുണ്ട്..ഒരു ബ്രിട്ടീഷ് പട്ടാളക്കാരനെ കടുവ കടിച്ചുകൊന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഹൈദരാലിയുടെ നിർദ്ദേശപ്രകാരം പണികഴിപ്പിച്ചു ടിപ്പുവിന് സമ്മാനിച്ച കളിപ്പാട്ടം!!

കുട്ടിക്കാലത്തു ബ്രിട്ടീഷ് പട്ടാളക്കാരനെ കൊല്ലുന്നുന്നതായ കളിപ്പാട്ടം കൊണ്ട് കളിച്ച, ബ്രിട്ടീഷ് കോളനി വാഴ്ചാ ചരിത്രത്തിൽ ലോകത്ത് ഏറ്റവും വെല്ലുവിളിച്ച യോദ്ധാവായ ടിപ്പുവിനെ അവർ ചരിത്രത്തിൽ എങ്ങിനെ കുഴിച്ചുമൂടി എന്നതിന്റെ ഒരു പ്രതീകമായാണ് അവരതവിടെ സൂക്ഷിച്ചിട്ടുള്ളത് !!

,നായാട്ടുകാർ വേട്ടമൃഗത്തിന്റെ പല്ല്,കൊമ്പ്,തല ഇത്യാദികൾ അഭിമാനത്തിനായി പ്രദർശിപ്പിക്കും പോലെ!!!!

ഭാരതത്തിന് വേണ്ടി പോരാടി മരിച്ച ധീരരിൽ വീരൻ ടിപ്പുവിനെ ഭാരതീയർ ബ്രിട്ടീഷ് നർഥമൻമാരെക്കാൾ മോശമായാണ് കൈകാര്യം ചെയ്യുന്നത് എന്നത് മറ്റൊരു സത്യം!!!

നാം നമ്മിൽ അഭിമാനമുള്ളവരാണെന്ന് വാകൊണ്ട് പറഞ്ഞാൽ വിലയുണ്ടാകില്ല!!!

ബ്രിട്ടനൊക്കെ ചെയ്ത തെണ്ടിത്തരത്തെ നമ്മൾ ആവർത്തിക്കുമ്പോൾ നമ്മൾ യഥാർത്ഥത്തിൽ ആരാണ്… ????

ടിപ്പു എന്ന വീരൻ ഒരു സത്യമാണ് !!!

ആര് എന്തൊക്കെ നുണകൾ പ്രചരിപ്പിച്ചാലും ടിപ്പു സുൽത്താൻ… അതൊരു സംഭവം വേറെയാണ്.

സാമൂതിരി ഉൾപ്പെടെ മൈസൂർ രാജാവ് വോഡയാർ ഉൾപ്പെടെ… അധികാരത്തിനുവേണ്ടി പിറന്നനാടിനെ ബ്രിട്ടന്… കീഴ്‌പ്പെടുത്തി കുഴലൂത്തുനടത്തിയ പല രാജാക്കന്മാരും നാടിനെ ഒറ്റി സുഗിച്ചപ്പോഴും ടിപ്പു ഒരിക്കലും ബ്രിട്ടനോട് സന്ധി ചെയ്തിട്ടില്ല അതാണ്‌ ടിപ്പുവിന്റെ ചരിത്രം!!

ബ്രിട്ടന് വേണ്ടി ഭരിച്ച രാജാക്കന്മാരെ ടിപ്പു യുദ്ധംചെയ്ത് തോൽപ്പിച്ചിട്ടുണ്ട്. ജാതി വ്യവസ്ഥയുടെ അടിച്ചമർത്തലുകളിൽ കീഴാളർ അനുഭവിച്ച യാതനകളാണ്…. മലബാറിൽ ജനം ടിപ്പുവിന്റെ പടയിൽ ചേർന്ന് സ്വയരക്ഷക്ക് വേണ്ടി കവചം തീർത്തത്!!

ടിപ്പുവിനെ കൊന്നശേഷം ബ്രിട്ടന് പ്രിയപ്പെട്ട മൈസൂർ രാജാവ് വോഡയാർക്ക് മൈസൂർ ഭരിക്കാൻ അവകാശം ബ്രിട്ടൻ കൊടുത്തതിൽ അയാൾ ആർക്കുവേണ്ടിയാണ് ഭരിച്ചതെന്നതിന് വേറെ തെളിവിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല!!!!

കർണാടകയിലെ പലക്ഷേത്രങ്ങളിലും ഇന്നും ടിപ്പുവിന്റെ പേരുണ്ട് അവ പുനഃസൃഷ്ടിച്ച വകയിൽ. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എല്ലാദിവസവും ടിപ്പുസുൽത്താൻ പൂജകൂടിയുണ്ടെന്നറിയുമ്പോൾ മാത്രമാണ് ആ മഹാന് ഹിന്ദുമതത്തിൽ എത്രമാത്രം സ്വാധീനം ഉണ്ടെന്ന് നാമറിയുന്നത്.
കടപ്പാട് പ്രതീഷ് സുരേന്ദ്രൻ

Leave a Reply

Your email address will not be published. Required fields are marked *