പരാതി കൊടുത്ത അമ്മയ്ക്കും മകനും ഇപ്പോൾ ജാമ്യമില്ലാക്കുറ്റം; ഗണേഷ്കുമാറിനെതിരെ പരാതി കൊടുത്ത കേസിൽ കിടിലൻ ട്വിസ്റ്റ് ; പോലീസ് ഒത്തുകളിക്കുന്നുവെന്നും ആരോപണം ;

home-slider kerala politics

എല്‍.എ കെ.ബി ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് അമ്മയുടെ മുന്നില്‍ വച്ച്‌ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കാറിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ചായിരുന്നു അനന്തകൃഷ്ണന്‍ എന്ന 22 കാരനെ ക്രൂരമായി ആക്രമിച്ചത്.പരിക്കേറ്റ യുവാവിനെ അഞ്ചല്‍ ഗവ.ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അഞ്ചല്‍ ശബരിഗിരിയ്ക്ക് സമീപത്തെ മരണവീട് സന്ദര്‍ശിക്കാനാണ് എം.എല്‍.എ എത്തിയത്. ഇതേ വീട്ടില്‍ വന്ന ശേഷം തിരികെ ഇറങ്ങിയതാണ് അമ്മയും മകനും. ഇവരുടെ കാര്‍ എം.എല്‍.എയുടെ കാറിന് സൈദ്‌ നല്‍കിയില്ല എന്നാരോപിച്ച്‌ കാറില്‍ നിന്ന് ഇറങ്ങിയ ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെ ഓടിയെത്തിയ ഡ്രൈവറും യുവാവിനെ മര്‍ദ്ദിച്ചു .

എന്നാൽനടുറോഡില്‍ വെച്ച്‌ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് വേണ്ടി പോലീസ് ഒത്തുകളിയെന്ന ആരോപണം ശക്തമാകുന്നു. ഗണേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ ആദ്യം പരാതി നല്‍കിയ അനന്തകൃഷ്ണന്‍, അമ്മ ഷീന എന്നിവര്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തിരിക്കുകയാണ്. ആയുധമുപയോഗിച്ച്‌ പരുക്കേല്‍പ്പിച്ചു എന്നതുള്‍പ്പടെയുള്ള കുറ്റങ്ങളാണ് പോലീസ് അമ്മയ്ക്കും മകനുമെതിരെ എടുത്തിരിക്കുന്നത്. ബുധനാഴ്ച്ച രണ്ടു മണിയോടെയാണ് കേസിനാസ്പദമായ സംഭവം.

റോഡിന് വീതി കുറവുള്ള ഭാഗത്ത് വെച്ച്‌ കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞാണ് ഗണേഷ് കുമാറും ഡ്രൈവറും അന്തകൃഷ്ണനെ മര്‍ദ്ദിച്ചത്. അമ്മയുടെ മുന്നിലിട്ടായിരുന്നു മര്‍ദ്ദനം. അഗസ്ത്യക്കോടുള്ള ഒരു മരണവീട്ടില്‍ പോയി വരുകയായിരുന്നു ഗണേഷ് കുമാര്‍. അനന്തകൃഷ്ണനും ഇതേ വീട്ടിലേക്ക് പോകുകയായിരുന്നു. ഗണേഷ് കുമാറിന്റെ വാഹനം അല്‍പം പിന്നോട്ടെടുത്തിരുന്നെങ്കില്‍ ഇരുവര്‍ക്കും സുഖമായി പോകമായിരുന്നുവെന്നും ഇക്കാര്യം ചോദിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചതെന്നും അനന്തകൃഷ്ണനും അമ്മയും പറയുന്നു.

മര്‍ദ്ദനം നടക്കുന്നത് കണ്ട് ആളുകള്‍ ഓടിക്കൂടിയപ്പോള്‍ ഗണേഷും ഡ്രൈവറും രക്ഷപെടുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *