പരസ്‌പര സഹായത്തോടെ മരണത്തിലേക്ക്: ദുരൂഹത വര്‍ദ്ധിപ്പിച്ച്‌ കൂട്ടആത്മഹത്യ

home-slider indian

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 11 പേര്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. പത്തുപേര്‍ ആത്മഹത്യ ചെയ്യാന്‍ ഉപയോഗിച്ചത് അഞ്ച് സ്റ്റൂളുകളാണെന്നും പരസ്‌പര സഹായത്തോടെയാണ് മരണത്തെ സ്വീകരിച്ചതെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. മരിച്ചവരില്‍ ചിലരുടെ കൈകളും കാലുകളും കൂട്ടിക്കെട്ടിയ നിലയിലും, ചിലരുടെ കണ്ണുകള്‍ മൂടിയ നിലയിലുമായിരുന്നു.

വീട്ടില്‍ നിന്ന് കണ്ടെത്തിയ കുറിപ്പില്‍ മനുഷ്യശരീരം താല്ക്കാലികമാണെന്നും കണ്ണും വായും മൂടിയാല്‍ ഒരാള്‍ക്ക് ഭയത്തെ അതിജീവിക്കാന്‍ സാധിക്കുമെന്നും എഴുതിയിരുന്നു. ഇതുപ്രകാരമാണ് കണ്ണും വായും മൂടിക്കെട്ടിയതെന്നാണ് സൂചന. മരണം നടന്നതിനു തലേദിവസം രാത്രിയില്‍ കുടുംബത്തിലേക്ക് 20 റൊട്ടികള്‍ വാങ്ങിയിരുന്നുവെന്നും നാരായണ ദേവി ഇത് എല്ലാവര്‍ക്കും വിതരണം ചെയ്‌തതായും ഡയറിക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *