പതിവു തെറ്റിക്കാതെ രാഹുല്‍ ഗാന്ധി; തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വിനോദയാത്ര; ഇത്തവണ ഒട്ടക സവാരി അടക്കം അവധിക്കാല ആഘോഷം രാജസ്ഥാനില്‍

politics

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് തോല്‍വികള്‍ക്കു പിന്നാലെ ഉത്തരവാദിത്വത്തില്‍ നിന്ന് തടിയൂരാന്‍ വിനോദയാത്രകള്‍ക്ക് പോകുന്ന പതിവ് ആവര്‍ത്തിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിഹാര്‍ തെരഞ്ഞെടുപ്പിലും മധ്യപ്രദേശ് അടക്കം സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. തോല്‍വികള്‍ക്കു പിന്നാലെ വിദേശരാജ്യങ്ങളിലേക്ക് വിനോദയാത്രയ്ക്കു പോവുക രാഹുല്‍ ഗാന്ധി പതിവാക്കിയിരുന്നു. എന്നാല്‍, ഇത്തവണ കോവിഡ് നിയന്ത്രണങ്ങള്‍ മൂലം രാജസ്ഥാനിലെ ജയ്‌സാല്‍മീറിലേക്കാണ് വിനോദയാത്ര പോയിരിക്കുന്നത്.

രാഹുല്‍ ഗാന്ധി സുഹൃത്തുക്കളോടൊപ്പം ഇന്നു ജയ്‌സാല്‍മീറിലെത്തി. അവിടെ അദ്ദേഹം രണ്ട് ദിവസം താമസിക്കുമെന്നാണ് റിപ്പോര്‍ട്ട്. 10 പേര്‍ക്ക് വിഐപി തല ക്രമീകരണങ്ങള്‍ ചെയ്യാന്‍ പ്രാദേശിക ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി സൂര്യഗഡ് കോട്ടയിലും ഒരു രാത്രി മരുഭൂമിയിലെ കൂടാരത്തിലും താമസിക്കുമെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തെ സ്വാഗതം ചെയ്യാനോ സന്ദര്‍ശിക്കാനോ എത്തരുതെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളോട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വകാര്യ ചാര്‍ട്ടേഡ് വിമാനത്തില്‍ ബുധനാഴ്ച രാവിലെ ആറ് മണിക്ക് രാഹുല്‍ ഗാന്ധി ജയ്‌സാല്‍മീര്‍ വിമാനത്താവളത്തില്‍ എത്തി. അവിടെ നിന്ന് റോഡ് വഴി ആഡംബര ഹോട്ടലിലായ സൂര്യഗഡിലേക്ക് പോയി.സച്ചിന്‍ പൈലറ്റുമായുള്ള വിള്ളലിനിടെ അശോക് ഗെലോട്ടിനെ പിന്തുണയ്ക്കുന്ന രാജസ്ഥാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ഈ വര്‍ഷം ആദ്യം മാറ്റിയ അതേ ആഡംബര ഹോട്ടലാണ് സൂര്യഗഡ് ഹോട്ടല്‍. രാഹുല്‍ ഗാന്ധിക്കായി ഒട്ടക സവാരിയും നാടോടി സംഗീത പ്രകടനങ്ങളും ഒരുക്കിയിട്ടുമ്ട്. അദ്ദേഹം വെള്ളിയാഴ്ച ദില്ലിയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *