പഞ്ചാബ്: പാകിസ്താന്‍ ചാരനെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍ . പഞ്ചാബിലെ ബട്ടലായിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗ്യാന്‍ബീര്‍ സിംഗ്(21) എന്നയാളാണ് പിടിയിലായത്. സൈന്യത്തെയും ബിഎസ്‌എഫിനെയും സംബന്ധിച്ച വിവരങ്ങള്‍ ഇയാളില്‍ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പഞ്ചാബ് പൊലീസാണ് ഇയാളെ പിടികൂടിയത്.
ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും നിരവധി പാകിസ്താന്‍ ഫോണ്‍ നമ്ബരുകള്‍ കണ്ടെത്തിയതായും ഗ്യാന്‍ബീറിന്റെ ഫോണ്‍ വിശദമായി പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. ജമ്മു കശ്മീരിലെ സൈനിക രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തെ തുടര്‍ന്ന് പഞ്ചാബ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗ്യാന്‍ബീര്‍ സിംഗിനെ പിടികൂടിയത്.