ന​വാ​സ് ഷ​രീ​ഫി​നെ ഇ​സ്‌​ലാ​മാ​ബാ​ദി​ലെ ജ​യി​ലി​ലേ​ക്ക് മാ​റ്റി

home-slider politics

ഇ​സ്‌​ലാ​മാ​ബാ​ദ്: അ​ഴി​മ​തി​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ന്‍ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷ​രീ​ഫി​നെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ള്‍ മ​റി​യം ന​വാ​സി​നെ​യും ഇ​സ്‌​ലാ​മാ​ബാ​ദി​ലെ ജ​യി​ലി​ലേ​ക്ക് മാ​റ്റി. ഇ​സ്‌​ലാ​മാ​ബാ​ദി​ലെ സി​ഹാ​ല പോ​ലീ​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ലെ റ​സ്റ്റ് ഹൗ​സ് സ​ബ് ജ​യി​ലാ​ക്കി​യാ​ണ് ഇ​രു​വ​രെ​യും മാ​റ്റി​യി​രി​ക്കു​ന്ന​ത്.

ല​ണ്ട​നി​ലാ​യി​രു​ന്ന ഷ​രീ​ഫി​നെ​യും മ​ക​ളെ​യും ജൂ​ലൈ 13നാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. പി​ന്നീ​ട് ഇ​രു​വ​രെ​യും റാ​വ​ല്‍​പി​ണ്ടി​യി​ലെ അ​ഡി​യാ​ല ജ​യി​ലി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. ജ​യി​ലി​ല്‍ ‘ബി’ ​ക്ലാ​സ് നി​ല​വാ​ര​ത്തി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് ന​ല്‍​കി​യി​രു​ന്ന​ത്. സ​മൂ​ഹ​ത്തി​ലെ ഉ​ന്ന​ത ശ്രേ​ണി​യി​ലു​ള്ള​വ​ര്‍​ക്ക് എ, ​ബി ക്ലാ​സ് സൗ​ക​ര്യ​ങ്ങ​ള്‍ പാ​ക് ജ​യി​ലി​ല്‍ ല​ഭി​ക്കും.

പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന 1990 ക​ളി​ല്‍ അ​ഴി​മ​തി​പ്പ​ണ​മു​പ​യോ​ഗി​ച്ചു ല​ണ്ട​നി​ലെ അ​വ​ന്‍​ഫീ​ല്‍​ഡ് ഹൗ​സി​ല്‍ നാ​ലു ഫ്ളാ​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യെ​ന്ന കേ​സി​ലാ​ണ് എ​ന്‍​എ​ബി കോ​ട​തി ഷ​രീ​ഫി​നു പ​ത്തു വ​ര്‍​ഷം ത​ട​വു ശി​ക്ഷ വി​ധി​ച്ച​ത്. മ​റി​യ​ത്തി​ന് ഏ​ഴു വ​ര്‍​ഷം ത​ട​വാ​ണു ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം സു​പ്രീം​കോ​ട​തി അ​യോ​ഗ്യ​നാ​ക്കി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഷ​രീ​ഫി​നു പ്ര​ധാ​ന​മ​ന്ത്രി​പ​ദം രാ​ജി​വ​യ്ക്കേ​ണ്ടി​വ​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *