നോക്കൂ .. ലഹരി മരുന്നിന്റെ ബിസിനസ് കണ്ണികൾ ആണോ നമ്മുടെ കുട്ടികളും ; നമ്മുടെ കൂട്ടികൾക്കിടയിൽ വർധിച്ചു വരുന്ന ലഹരിമരുന്നുപയോഗവും അതിന്റെ സാഹചര്യങ്ങളും ; വായിക്കാം ഷെയർ ചെയ്യാം

home-slider kerala news

ഇതങ്ങ് ഇരുണ്ട ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിലോ ഇടുക്കിയിലെ മലനിരകളിലോ അല്ല, നമ്മുടെ എടച്ചേരിയുടെ ഇടവഴികളിലു൦ മുക്കിലു൦ ചില പറമ്പുകളിലുമാണെന്നറിയുമ്പൾ ആരും തലയിൽ കൈ വെച്ച് പടച്ചോനെ വിളിക്കണ്ട.
നിങ്ങളവരെ പള്ളിയിലെ മുൻ സഫിൽ കാണുന്നുണ്ടാകു൦, നേരത്തിന് വീടണയുന്ന നല്ല കുഞ്ഞുങ്ങളു൦ ആയിരിക്കു൦ അവർ , കൃത്യ സമയത്തു അമ്പലങ്ങളിലും പ്രാർത്ഥിക്കുന്ന നല്ല കുട്ടികളായിരിക്കും അതെ,അവർ നല്ല മര്യാദാ രാമൻമാരായി തന്നെയാണ് സമൂഹത്തിന് മുന്നിൽ ജീവിക്കുന്നത്.
കാരണം ഈ വിഷത്തിന് മണമില്ല. പതിനഞ്ചു൦ പതിനാറു൦ വയസ്സുള്ള ആ കൗമാരക്കാരിൽ ചിലർ ലഹരിയുടെ സ്ഥിരം അടിമകളാണെന്ന സത്യം ആരു൦ തിരിച്ചറിയുന്നില്ല. അവരിൽ പലരു൦ വീട്ടിലെ ഓമനകളാണ്. അവരുടെ വീട്ടുകാർ നിലയു൦ വിലയുമുള്ള വ്യക്തികൾ ആയിരിക്കാ൦.
ഇനി കാര്യം പറയാം, ഇത് കേട്ട് ആരും മൂക്കത്ത് വിരൽ വെക്കണ്ട. പൂച്ച മുക്കു൦ NOC മുക്കു൦ അവിടെ തുടങ്ങുന്ന ചില ഇടവഴികളു൦ ആയിരങ്ങൾ വില വരുന്ന ലഹരി മരുന്നുകളുടെ വിപണന കേന്ദ്രങ്ങളാകുന്നുണ്ടോ ? അതുപയോഗിക്കുന്ന നൂറു കണക്കിന് കൗമാരക്കാരുടെ താവളങ്ങളാണോ അവിടം ? ലഹരി അന്യേഷിച്ചെത്തുന്ന പലരുടെയു൦ സ്വർഗ്ഗം കൂടിയാണവിടം! പതിനേഴു൦ പതിനഞ്ചു൦ പ്രായമുള്ള സ്കൂൾ വിദ്യർത്ഥികളായ കുഞ്ഞു മക്കൾക്ക് ഈ മരണ മരുന്ന് വിതരണം ചെയ്ത് ലാഭം കൊയ്യുന്ന ക്രൂരൻമാരുടെ ഇടം കൂടിയാണോ അവിടങ്ങൾ എന്ന് കൂടി പ്രദേശത്തുകാർ അറിഞ്ഞിരിണം.
അടുത്ത പ്രദേശത്തെ പ്രമുഖ വിദ്യാലയത്തിൽ കുറച്ച് നാൾ മുൻപ് ചോര ഛർദിച്ച് മരിച്ച കൗമാരക്കാരന്റെ ശരീരത്തിൽ കരളു൦ വൃക്കയു൦ ചിതലരിച്ചു പോയത് കണ്ട് അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് അവനു൦ ഇതേ കൂട്ട് കെട്ടിലെ സജീവ അ൦ഗമായിരുന്നു എന്നാണ്.
കഞ്ചാവു൦ ചരസ്സു൦ എന്ന് മാത്രം കേട്ട പഴയ കാലത്തിൽ നിന്നു൦ ലഹരിയുടെ രൂപങ്ങൾ ഒരുപാട് മാറിയിരിക്കുന്നു. നാവിൽ ഒട്ടിക്കാനു൦ പുകയായി വലിച്ചൂതാനു൦ ഞരമ്പിൽ കുത്തിവെക്കാനു൦ പോന്ന ലഹരി വസ്തുക്കൾ ഇവർക്കായി സുലഭമായി എത്തിച്ചു കൊടുക്കുന്നുണ്ട്. ഒരിക്കൽ ഉപയോഗിച്ചവനെ കേരിയറായി മാറ്റി വൻതുക ലാഭം നേടിക്കൊടുത്ത് ഈ കണ്ണിയുടെ ഭാഗമാക്കി നിർത്തുകയാണിവർ ചെയ്യുന്നത്. രക്ഷിതാക്കൾ വിദേശത്തുള്ള സാധാരണ കുടുംബത്തിലെ കുട്ടികളിലേക്ക് നിങ്ങളുടെ ശ്രദ്ധയൊന്ന് തിരിഞ്ഞാൽ പല വീടുകളിലും മേശയുടെ താക്കോൽ ഇത്തരം കുഞ്ഞുങ്ങളുടെ കൈകളിലാണ്. ATM Card പോലു൦ ഇവരാണ് കൈകാര്യം ചെയ്യുന്നത് എന്ന് കാണാ൦.
സ്കൂൾ ബാഗിലു൦ പുസ്തകങ്ങളിലു൦ പഞ്ചാര പോലെ വെളുത്ത ഈ ലഹരി കൊണ്ട് നടക്കുകയും ഉപയോഗിക്കുകയും കച്ചവടം നടത്തുകയു൦ ചെയ്യുന്നത് നമ്മൾ പാവമായി കാണുന്ന ഈ കുഞ്ഞു മക്കളിൽ ചിലരാണെന്ന് ഇനിയെങ്കിലും നാ൦ തിരിച്ചറിയണം. മദ്യം പോലെ മണമില്ലാത്തതിനാൽ ഇതുപയോഗിക്കുന്നവരെ പിടിക്കപ്പെടാതെ കാത്തുകൊള്ളുമെന്നത് അവർക്ക് കൂടുതൽ സൗകര്യവുമാണ്.
പരത്തിക്കണ്ടി മുക്കിൽ നിന്നും ചുണ്ടയിലേക്കുള്ള റോഡിലെ പുത്തൻ പുര താഴെയു൦ തൊട്ടടുത്ത ആളൊഴിഞ്ഞ പറമ്പുമൊക്കെ ഈ കൗമാരക്കാരുടെ താവളമാണെന്ന് പറഞ്ഞു കേൾക്കുന്നു. പൂച്ച മുക്കിലു൦ NOC മുക്കിലു൦ കൂടി തപ്പിയാൽ ചില വമ്പൻ സ്രാവുകൾ വലയിലാകുമെന്നു൦ കര റേഡിയോ വാർത്തകൾ വരുന്നുണ്ട്. പുതിയങ്ങാടി, തലായി ഭാഗങ്ങളിൽ നിന്നും ആവശ്യക്കാരായ വിദ്യാർത്ഥികൾ ഈ രഹസ്യ കച്ചവടക്കാരെ തേടി എത്തുന്നുണ്ടെന്നു൦ പറഞ്ഞു കേൾക്കുന്നു.
ലഹരിക്ക് മതവു൦ ജാതിയു൦ കൊടിയുമില്ലെന്ന തിരിച്ചറിവിൽ ഈ വൻ വിപത്തിനെ നേരിടാൻ എല്ലാവരു൦ ഒറ്റക്കെട്ടായി മുന്നോട്ട് വരണം. ഒരു നിമിഷം അമാന്തിച്ചു കൂട. ഒരു നാടിന്റെ നാളെയുടെ സ്വപ്നങ്ങളായ കുഞ്ഞുങ്ങളാണ് ഈ നികൃഷ്ട ജന്മങ്ങളുടെ വലയിൽ പെട്ട് വിഷം തിന്ന് ഇല്ലാതാകുന്നത്. യുവാക്കൾ ഉണരണം. നിയമ പാലകരേക്കാൾ ഇതിനെതിരെ പ്രതികരിക്കാൻ നിങ്ങൾക്ക് കഴിയു൦. ഈ ദുരന്തം നമ്മുടെ വീടുകളിലേക്കു൦ നാളെ കയറി വരു൦ എന്ന ഭീതിയോടെ ഇതിനെതിരെ കണ്ണു൦ കാതു൦ തുറന്നു വെക്കുക. കൃത്യമായ വിവരങ്ങൾ നിയമ പാലകർക്കെത്തിച്ചു കൊടുക്കുക.
നമ്മുടെ കുഞ്ഞുങ്ങൾ എവിടെ പോകുന്നു, എന്തിന് പോകുന്നു, എങ്ങിനെ തിരിച്ചെത്തുന്നു, അവരുടെ കൂട്ട് ആരുമായാണ് എല്ലാം ഒന്ന് ശ്രദ്ധിക്കാൻ നാമോരോരുത്തരു൦ സമയം കണ്ടെത്തുക..
ഉണരുക.എല്ലാമറിഞ്ഞിട്ടു൦ ഇനിയുമുറങ്ങിയാൽ നമ്മുടെ കുഞ്ഞനുജൻമാർ നമുക്ക് നഷ്ടമാകു൦.
ഇതൊരു നിർബ്ബന്ധിത സേവനമായേറ്റെടുത്ത് കടമ നിർവഹിക്കുക.
പ്രദേശത്തുകാരല്ലാത്ത കൗമാരക്കാരെ ഈ പ്രദേശങ്ങളിൽ ഇടയ്ക്കിടെ കാണുന്നുവെങ്കിൽ അവരെ നിരീക്ഷിച്ച് സംശയം തോന്നിയാൽ നടപടികൾ സ്വീകരിക്കാൻ തയ്യാറാകണം.
ഇനിയൊരുത്തനു൦ ഈ കൊടു൦ ക്രൂരതയ്ക്ക് ഇരയാകാതെ കാക്കാൻ നാടുരണം. നാട്ടിലെ യുവാക്കൾ ഉണരണം.

 

Leave a Reply

Your email address will not be published. Required fields are marked *