നേതാക്കള്‍ പരിധി വിടരുതെന്നും പരസ്യപ്രതികരണം ഒഴിവാക്കണമെന്നും കെ.സുധാകരന്‍

home-slider politics

നേതാക്കള്‍ പരിധി വിടരുതെന്നും പരസ്യപ്രതികരണം ഒഴിവാക്കണമെന്നും കെ.സുധാകരന്‍. ആള്‍ക്കൂട്ടമല്ല പാര്‍ട്ടിയെന്നും ശക്തമായ കേഡര്‍മാരെ വളര്‍ത്തിയെടുക്കാന്‍ ആകണമെന്നും ഡിസിസി അധ്യക്ഷന്‍മാരുടെ പരിശീലന ക്യാമ്ബില്‍ സുധാകരന്‍.കെപിസിസി സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാല നെയ്യാര്‍ഡാം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിച്ചു.

കോണ്‍ഗ്രസില്‍ സെമി കേഡര്‍ സംവിധാനം, ജില്ലകളില്‍ മുഴുവന്‍ സമയ പാര്‍ട്ടി കേഡര്‍മാരെ വിന്യസിക്കും, ഇതൊക്കെയാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ പരിഷ്‌കാരങ്ങള്‍. ഇതിന്റെ ആദ്യപടിയായി ഡിസിസി അധ്യക്ഷന്‍മാര്‍ക്കുള്ള രണ്ടുദിവസത്തെ പരിശീലനം. നേതാക്കള്‍ പരിധിവിടരുതെന്നും പരസ്യപ്രതികരണം ഒഴിവാക്കണമെന്നും കെ.സുധാകരന്‍ ശില്‍പശാലയില്‍ വ്യക്തമാക്കി.

ആള്‍ക്കൂട്ടമല്ല പാര്‍ട്ടി, ശക്തമായ കേഡര്‍മാരെ വളര്‍ത്തിയെടുക്കാന്‍ ആകണം, വാള്‍ എടുത്തവരെല്ലാം വെളിച്ചപ്പാട് ആകുന്ന സ്ഥിതി മാറണം. നിലവിലെ സ്ഥിതിയില്‍ മുന്നോട്ട് പോകാനാകില്ലെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി അച്ചടക്കം സഗരക്ഷിക്കാന്‍ പ്രത്യേക സമിതി ഉണ്ടാക്കും. മാധ്യമങ്ങളില്‍ പ്രതികരിക്കേണ്ടവര്‍ പ്രതികരിക്കണം.

നേതാക്കന്‍മ്മാരുടെ ഒപ്പം കൂടുന്ന അനുയായിവൃന്ദങ്ങളുടെ കാലം കഴിഞ്ഞു. ആറുമാസത്തിനുള്ള പാര്‍ട്ടിയില്‍ സമ്ബൂര്‍ണ മാറ്റമുണ്ടാകും. ജില്ലയില്‍ അധ്യക്ഷന്‍മ്മാര്‍ അതാതുജില്ലകളിലെ കോണ്‍്രഗസിന്റെ നാഥന്‍മാരായി ഉയരണമെന്നും സുധാകരന്‍ ശില്‍പശാലയില്‍ പറഞ്ഞു. നേതാക്കള്‍ക്ക് അവരുടെ അഭിപ്രായവും പ്രയാസവും പറയാനും അതിനെല്ലാം പരിഹാരം കാണാനുമാണ് താന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്.

ഒരാള്‍പോലും പരിധിവിട്ടുപോകരുത് എന്നാണ് തന്റെ ആഗ്രഹമെന്നും സുധാകരന്‍ പറഞ്ഞു.പതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി, പി ടി തോമസ് എംഎല്‍എ, ടി സിദ്ധിഖ് എം എല്‍ എ തുടങ്ങിയവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *