കോയമ്ബത്തൂര്‍: നെഹ്‌റു ഗ്രൂപ്പിന്റെ കോയമ്പത്തൂരിലുള്ള എന്‍ജിനീറിങ് കോളേജില്‍ വീണ്ടും അത്മഹത്യ, ജിഷ്ണു പ്രണോയിയുടെ മരണത്തോടെ ഏറെ വിവാദമായ നെഹ്റു ഗ്രൂപ്പിന് വീണ്ടും ഒരു സങ്കടകരമായ വാർത്ത . കോയമ്ബത്തൂരിലുള്ള നെഹ്റു ഗ്രൂപ്പിന്റെ എന്‍ജിനീറിങ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി തമിഴ്നാട് ശിവഗംഗ സ്വദേശി ശബരിനാഥിനെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒന്നാം വര്‍ഷ ഇലക്‌ട്രികില്‍ എന്ജിനീറിങ് വിദ്യാര്‍ത്ഥിയായിരുന്നു ശബരിനാഥ്. പരീക്ഷയില്‍ തോറ്റതില്‍ ഉള്ള മനോവിഷമത്തിലാകാം വിദ്യാര്‍ത്ഥിആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ഒന്നാം വര്‍ഷം 5 വിഷയങ്ങളില്‍ ശബരിനാഥ് തോറ്റിരുന്നു.
കൂടുതൽ അന്വേഷണങ്ങൾ നടത്തി വരുന്നു ,