പ്രശസ്ത നര്‍ത്തകിയും നടിയുമായ ആശാ ശരത്തിന്റെ ഗ്ലോബല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്ത് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ഓണ്‍ലൈനായി തന്നെയാണ് ഈ സംരംഭത്തിന് ഉദ്ഘാടനം നിര്‍വഹിച്ചത്.
ഗ്ലോബല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ലോകത്തിന്റെ വിവിധ കോണുകളിലുളള കുട്ടികളുടെയും ആളുകളുടെയും നൃത്തം, സംഗീതം തുടങ്ങിയുള്ള ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ പഠിപ്പിക്കലാണ് ലക്ഷ്യമിടുന്നത്.
കൂടാതെ ദുബായില്‍ ആശ ശരത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വിദ്യാലയവും പ്രവര്‍ത്തിക്കുന്നുണ്ട്