നിലമ്പൂരിലെ ഏറ്റുമുട്ടൽ വ്യാജമോ ? പോലീസ് വെടിവെച്ചത് എന്തുകൊണ്ട് ? മുഖ്യമന്ത്രി പറയുന്നു

home-slider kerala politics

മുഖ്യമന്തി പിണറായി വിജയന്‍ നിയമസഭയില്‍ നിലമ്ബൂര്‍ കരുളായി വനമേഖലയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്നു പറഞ്ഞു . മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ :
മാവോയിസ്റ്റുകള്‍ പോലീസിനെ ആക്രമിച്ചപ്പോള്‍ ഗത്യന്തരമില്ലാതെയാണ് വെടിവെച്ചത്. കലക്ടറുടെ റിപ്പോര്‍ട്ടില്‍ പോലീസിനെ കുറ്റപ്പെടുത്തുന്നില്ല.
സംസ്ഥാനത്ത് ഇടതു തീവ്രവാദം വര്‍ധിച്ചു വരുന്നില്ല. എന്നാല്‍ ആദിവാസി മേഖലയില്‍ ഇടതു തീവ്രവാദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വടക്കന്‍ ജില്ലകളിലെ വന മേഖലകളില്‍ ഇടതു തീവ്രവാദമുള്ളതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ മേഖലകളിലെ സിവില്‍പോലീസിലേക്ക് 75 വനവാസി യുവതി യുവാക്കളെ നിയമിക്കും.
തീവ്രവാദം ഫലപ്രദമായി നേരിടുന്നതിനും നിരീക്ഷിക്കുന്നതിനും യൂണിഫൈഡ് കമാന്‍ഡ് രൂപീകരിക്കും. പോലീസുദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക പരിശീലനം നല്‍കും. മാവോയിസ്റുകള്‍ക്കായി പുനരധിവസ പദ്ധതികള്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *