നിലമ്ബൂര്‍^നഞ്ചന്‍കോട് റെയില്‍വേയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് മന്ത്രി ജി. സുധാകരനെതിരെ എം. ഉമ്മര്‍ എം.എല്‍.എ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. കര്‍ണാടക സര്‍ക്കാര്‍ വനമേഖലയില്‍ റെയില്‍പാതക്ക് അനുമതി നല്‍കിയില്ലെന്ന മറുപടി നിയമസഭയെയും അംഗങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അതിനാല്‍ മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും സ്പീക്കര്‍ക്ക് നല്‍കിയ അവകാശലംഘന നോട്ടീസില്‍ ചൂണ്ടിക്കാട്ടി.
വനമേഖലയില്‍ പാതനിര്‍മിക്കുന്നതിന് സര്‍വേ നടത്താന്‍ അനുമതി നല്‍കി 2017 നവംബര്‍ എട്ടിന് കര്‍ണാടക സര്‍ക്കാര്‍ കേരളത്തിന് കത്ത് നല്‍കിയിട്ടുണ്ട്. ഇൗ വസ്തുത മറച്ചുവെച്ച് ഏപ്രില്‍ നാലിന് അവതരിപ്പിച്ച സബ്മിഷന് കര്‍ണാടക സര്‍ക്കാര്‍ പാതക്ക് എതിരാണെന്നും അതുകൊണ്ടാണ് സര്‍വേക്ക് അനുവദിച്ച രണ്ടുകോടി കൈമാറാത്തതെന്നുമുള്ള തെറ്റായ മറുപടി മന്ത്രി നല്‍കിയതെന്നും എം. ഉമ്മര്‍ നോട്ടീസില്‍ ആരോപിച്ചു.