നിപ വൈറസ് ബാധിച്ച്‌ മരിച്ച ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി; ലിനിയുടെ മക്കള്‍ക്ക് പഠനചെലവിനായി 10 ലക്ഷം വീതം

home-slider kerala local news

കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് ബാധിച്ച്‌ മരിച്ച ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കും. ലിനിയുടെ രണ്ട് മക്കള്‍ക്കും പത്ത് ലക്ഷം രുപ വീതം സഹായം നല്‍കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.കൂടാതെ രോഗബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരവും പ്രഖ്യാപിച്ചു.

പേരാമ്പ്രയിൽ നിപ വൈറസ് ബാധിച്ച്‌ മരിച്ച മൂന്നംഗ കുടുംബത്തിനെ പരിചരിച്ച ചെമ്പനോട സ്വദേശി ലിനി കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. രോഗം മറ്റുള്ളവരിലേക്ക് കൂടി പകരുമെന്ന ഭീതിയില്‍ കുടുംബത്തിന്റെ അനുമതിയോടെ മൃതദേഹം രാത്രി തന്നെ കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഇലക്‌ട്രിക് ശ്മശാനത്തില്‍ സംസ്‌ക്കരിക്കുകയും ചെയ്തു.

അഞ്ചു വയസ്സുള്ള ഋത്വികും രണ്ടു വയസ്സുകാരന്‍ സിദ്ധാര്‍ത്ഥുമാണ് ലിനിയുടെ മക്കള്‍. ലിനിയുടെ രണ്ടു മക്കളുടെ പഠനത്തിനായി ഒരാള്‍ക്ക് പത്തുലക്ഷം വീതമാണ് സഹായം നല്‍കുന്നത്. ഇതില്‍ അഞ്ചുലക്ഷം വീതം സ്ഥിരനിക്ഷേപമാക്കാനും ബാക്കി അഞ്ചു ലക്ഷം വീതം പലിശ കിട്ടുന്ന രീതിയിലുമാണ് നല്‍കുന്നത്. വിദേശത്ത് അക്കൗണ്ടന്റായി ജോലി നോക്കുന്ന നഴ്‌സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായിട്ടുണ്ട്. ലിനിയുടെ ഭര്‍ത്താവ് ഇപ്പോള്‍ നാട്ടിലുണ്ട്. കഴിഞ്ഞ ദിവസമാണ് ലിനി നിപാ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.

മന്ത്രിസഭായോഗം പ്രധാനമായും ചര്‍ച്ച ചെയ്തത് നിപാ വൈറസും അതിന്റെ നിയന്ത്രണവുമായിരുന്നു. നിപാ വൈറസിനെ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞെന്നും വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *