നിപ വൈറസ് പേടിയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും;ബിഹാറിലും ഹിമാചല്‍പ്രദേശിലും ജാഗ്രതാനിര്‍ദേശം

home-slider indian news

ബീഹാർ,ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് നിപ്പ വൈറസിനെ പ്രതിരോധിക്കാനുള്ള ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുള്ളത്. ഇതു സംബന്ധിച്ച നിര്‍ദേശം എല്ലാ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ക്കും സിവില്‍ സര്‍ജന്‍മാര്‍ക്കും ജില്ലാ മജിസ്‌ട്രേറ്റിനും ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. കടുത്ത പനി, തലവേദന, ശരീര വേദന എന്നിവ അനുഭവപ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഹിമാചലിലെ സര്‍മോര്‍ ജില്ലയിലെ സ്‌കൂളില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തതോടെയാണ് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ വൈറസ് പേടി പടര്‍ന്നത്. ഇവയുടെ സാമ്പിളുകൾ വിദഗ്ദ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് ,എന്നാല്‍ ചൂട് കൊണ്ടാകും ഇവ ചത്തതെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *