നിപ വൈറസ്​: കോഴിക്കോട് ഒൻപതു മരണം ;രോഗം പടരാതിരിക്കാന്‍ സംസ്​ഥാനത്ത്​ ജാഗ്രതാ നിർദ്ദേശം

home-slider kerala news

തിരുവനന്തപുരം: നിപ വൈറസ്​ മൂലം പനി ബാധിച്ച്‌​ കോഴിക്കോട്​ ഒൻപതു പേര്‍ മരിച്ചു .രോഗം പടരാതിരിക്കാന്‍ ഒാരോ ജില്ലയിലും ആവശ്യമായ മുന്‍കരുതലെടുക്കണമെന്ന്​ ജില്ലാ മെഡിക്കല്‍ ഒാഫീസര്‍മാരോട്​ ആരോഗ്യ വകുപ്പ്​ ആവശ്യപ്പെട്ടു.

പ​നി​യോ​ടൊ​പ്പം ശ​ക്​​ത​മാ​യ ത​ല​വേ​ദ​ന, ഛര്‍​ദി, ക്ഷീ​ണം, ത​ള​ര്‍​ച്ച, ബോ​ധ​ക്ഷ​യം, കാ​ഴ്​​ച​മ​ങ്ങ​ല്‍ തുടങ്ങിയവയാണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍.ഇത്തരം ലക്ഷണങ്ങളുള്ളവരുടെ രക്​തവും സ്രവങ്ങളും പരിശോധിച്ച്‌​ രോഗം ബാധിച്ചിട്ടുണ്ടോ എന്ന്​ ഉറപ്പുവരുത്തണമെന്ന്​ ആരോഗ്യ വകുപ്പ്​ നിര്‍ദേശം നല്‍കി.രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​വു​ക​യാ​ണെ​ങ്കി​ല്‍ ഉ​ട​നെആശുപത്രിയിലെത്തി ഉ​ചി​ത​മാ​യ ചി​കി​ത്സ തേ​ട​ണം.സ്വയം ചികിത്സ അരുതെന്നും വിദഗ്ദ്ധർ നിർദ്ദേശം നൽകിയിട്ടുണ്ട് .

കേഴിക്കോട്​ വൈറസ്​ ബാധ റിപ്പോര്‍ട്ട്​ ചെയ്​ത പേരാമ്പ്രയിൽ ഇന്ന്​ കേന്ദ്ര സംഘം സന്ദര്‍ശിക്കും. ആദ്യം ആരോഗ്യമന്ത്രിയെ കണ്ട്​ സ്വീകരിച്ച നടപടികള്‍ മനസിലാക്കിയ ശേഷമായിരിക്കും സംഘം സ്​ഥലം സന്ദര്‍ശിക്കുക. ഞായറാഴ്​ച കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ ​ദേശീയ രോഗ നിയന്ത്രണ മന്ത്രാലയം ഡയറക്​ടറോട്​ സ്​ഥലം സന്ദര്‍ശിക്കാന്‍ ആവശ്യ​െപ്പട്ടിരുന്നു. നിപ ബാധയില്‍ സംസ്​ഥാന സര്‍ക്കാറിന്​ വേണ്ട സഹായം നല്‍കാനും സംഘത്തോട്​ മന്ത്രി ആവശ്യപ്പെട്ടിരുന്നു.

ഇ​പ്പോ​ഴു​ണ്ടാ​യ രോ​ഗം വാ​യു, വെ​ള്ളം, ഭ​ക്ഷ​ണം ഇ​വ വ​ഴി പ​ക​രു​ന്ന​ത​ല്ല. കൊ​തു​കു​ക​ള്‍​ക്കോ, ഇൗ​ച്ച​ക​ള്‍​ക്കോ ഇൗ ​രോ​ഗം പ​ക​ര്‍​ത്താ​ന്‍ സാ​ധ്യ​മ​ല്ല. രോ​ഗം പ​ക​ര്‍​ന്നി​ട്ടു​ള്ള​ത്​ രോ​ഗി​യു​ടെ ശ​രീ​ര​ത്തി​ലെ ‘സ്ര​വ​ങ്ങ​ള്‍’ വ​ഴി​യാ​ണ്. രോ​ഗി​യു​മാ​യി നേ​രി​ട്ട്​ സമ്പർക്കം പു​ല​ര്‍​ത്തി​യ​വ​രി​ലാണ്​ ഇതു​വരെ രോഗം
സ്​ഥീരീകരിക്കപ്പെട്ടിട്ടുള്ളത്​. നിപ വൈ​റ​സ്​ വാ​ഹ​ക​രാ​യ വ​വ്വാ​ലു​ക​ള്‍, പ​ന്നി​ക​ള്‍ എ​ന്നി​വ​രു​മാ​യി​ നേ​രി​ട്ടു​ള്ള സമ്പർക്കം വ​ഴിയും രോഗം പകരാം. മൃഗങ്ങളില്‍ നിന്ന്​ മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും രോഗം പകരുന്നതിനാല്‍ ശ്രദ്ധിക്കേണ്ടതാണ്​. പക്ഷികളും മൃഗങ്ങളും കഴിച്ച പഴങ്ങള്‍, വവ്വാലുകള്‍ കൂടുതലുള്ള ഇടങ്ങളില്‍ തുറന്നവെച്ച കള്ള്​ എന്നിവ കഴിക്കാതിരിക്കണമെന്ന്​ വിദഗ്​ധ ഡോക്​ടര്‍മാര്‍ നിര്‍ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *