നിപ്പോ വൈറസിന് മരുന്നുണ്ടെന്നു മലയാളി ഡോക്ടർ ; “ഞങ്ങളുടെ പക്കല്‍ എഫ്.ഡി.എ അംഗീകരിച്ച നിപ്പാ വൈറസ് പ്രതിരോധ ചികിത്സ ഉണ്ട്” ഡോക്ടർ പറയുന്നു

home-slider kerala

കേരളത്തെ ഭീതിയില്‍ ആഴ്ത്തുന്ന നിപാ വൈറസിന് മരുന്നുണ്ടെന്ന് മലയാളിയായ ഡോക്ടര്‍. അമേരിക്കയിലെ മൗണ്ട് സിനായി ഇസാന്‍ സ്കൂള്‍ ഓഫ് മെഡിസിനില്‍ ജനോമിക്സ് ആന്‍ഡ് മള്‍ട്ടി സ്കെയില്‍ ബയോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ചാവക്കാട് സ്വദേശിയായ ഡോ.ഷമീര്‍ ഖാദര്‍ ആണ് നിപാ വൈറസ് മരുന്നിനെക്കുറിച്ച് സൂചനയുമായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപെട്ടത്‌. നിപ്പാ വൈറസിന് മരുന്നില്ല എന്നുള്ള കേരളത്തിലെ ഊഹാപോഹങ്ങളുടെ പശ്ചാത്തലത്തില്‍ ഈ പോസ്റ്റ്‌ വളരെ നിര്‍ണായകമാകും.നിപാ വൈറസ് ബാധയുള്ള കേരളത്തിലെ പേരാമ്പ്ര ഭാഗത്തുള്ള ഏതെങ്കിലും ഫിസിഷനെയോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയോ ആണ് ഞാന്‍ തേടുന്നത്. ആ മേഖലയില്‍ ഉള്ളവരോ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരോ ആയ ഏതെങ്കിലും ആളുകള്‍ ദയവായി അവരോടു എന്നെ ബന്ധപ്പെടാന്‍ പറയുക. ഞങ്ങളുടെ പക്കല്‍ എഫ്.ഡി.എ അംഗീകരിച്ച നിപ്പാ വൈറസ് പ്രതിരോധ ചികിത്സ ഉണ്ട്..ആരെങ്കിലും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുന്നോട്ടു വന്നാല്‍ സന്തോഷം.

Leave a Reply

Your email address will not be published. Required fields are marked *