നിപായില്‍ ആശ്വാസം; 16 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്‌

home-slider kerala

തിരുവനന്തപുരം > നിപാ ബാധിച്ച്‌ മരിച്ച 12 വയസുകാരന്റെ സമ്ബര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന 16 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവ് ആയതായി മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. ഇവര്‍ക്ക് മൂന്നുദിവസംകൂടി കഴിഞ്ഞാല്‍ വീട്ടിലേക്ക് മടങ്ങാം. വീടുകളില്‍ എത്തിയാലും നിരീക്ഷണത്തില്‍ തുടരണം. ഇതുവരെ 46 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. 265 പേരാണ് നിലവില് സമ്ബര്ക്ക പട്ടികയിലുള്ളത്. 68 പേര് നിലവില് ആശുപത്രിയില് നിരീക്ഷണത്തില് കഴിയുന്നുണ്ട്. 12 പേര്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍ ഉണ്ട്. ഇവര്‍ക്ക് സാധാരണ പനി മാത്രമാണ് ഉള്ളത്. ആരോഗ്യനില തൃപ്തികരമാണ്.

കോഴിക്കോട് ജില്ലയില്‍ നിര്‍ത്തിവച്ച വാക്സിനേഷന്‍ നാളെ പുനരാരംഭിക്കും. കണ്ടെയ്മെന്റ് സോണുകളില്‍ ഒഴികെയാണ് വാക്സിനേഷന്‍. പഴങ്ങള്‍ നന്നായി കഴുകത്തന്നെ ഉപയോഗിക്കണം. താഴെ വീണ് കിടക്കുന്ന പഴങ്ങള്‍ കഴിക്കരുത്. നിപായുടെ ഉറവിടം കണ്ടെത്തുന്നതിനായി അഞ്ച് വവ്വാലുകളുടെ സാമ്ബിളുകള്‍ ശേഖരിച്ച്‌ പൂനെയിലേക്ക് അയക്കുകയാണ്. ഉറവിടം കണ്ടെത്തുന്നതിനായി പൂനെയില്‍നിന്ന് സംഘം കേരളത്തിലെത്തും. ശാസ്ത്രീയമായിത്തന്നെ വവ്വാലുകളെ പിടിച്ച്‌ പരിശോധന നടത്തും. കേന്ദ്രസംഘം തദ്ദേശസ്ഥാപനങ്ങളില്‍ അവരുടെ പരിശോധന തുടരുകയാണ് – മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *