നിഖില വിമല്‍ നിര്‍മ്മിച്ച ഹ്രസ്വ ചിത്രം ‘വേലി’ ഇന്നലെ യൂട്യൂബില്‍ റിലീസ് ചെയ്തു. കുട്ടികളുടെ ഒരു സ്കൂള്‍ നാടക റിഹേഴ്സലിലൂടെ പുരോഗമിക്കുന്ന ഹ്രസ്വചിത്രം സമൂഹത്തിലെ വളരെ സംസാരിക്കപ്പെടേണ്ട അതിര്ത്തിവത്കരണത്തെയും വേലികെട്ടുകളെയും കുറിച്ചാണ് സംസാരിക്കുന്നത്. തിരക്കഥാകൃത്ത് വിനീത് വാസുദേവനാണ് വേലി സംവിധാനം ചെയ്തിരിക്കുന്നത്.
നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സാധാരണമായ ചില കാര്യങ്ങളുടെ ഡോക്യുമെന്റേഷനാണ് വേലി എന്നാണ് വിനീത് വാസുദേവന്‍ പറയുന്നത്. ആക്ഷേപഹാസ്യരീതിയില്‍ ഒരു കുഞ്ഞു കഥയായാണ് ഇത് അവതരിപ്പിക്കുന്നത്. സാമൂഹിക പ്രശ്നങ്ങളും രാഷ്!ട്രീയവും എല്ലാം ഒരു നാട്ടിന്‍പുറ ജീവിതത്തില്‍ എങ്ങിനെ കടന്നു വരുന്നു എന്നതിലേക്ക് ഒരു എത്തിനോട്ടമാണ് വേലി