നാവു പിഴച്ചു പ്രമുഖ കോൺഗ്രസ്സ് നേതാവിന് രാജ്യദ്രോഹകുറ്റം ; കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം ജയിലിൽ കഴിയാം ;

home-slider politics udf

പാക് അനുകൂല പരാമര്‍ശം നടത്തിയതിന്റെ പേരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്. പ്രാദേശിക ബി.ജെ.പി നേതാവ് അശോക് ചൗധരിയാണ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ കോടതിയെ സമീപിച്ചത്.
പാകിസ്താനുമായുള്ള പ്രശ്നം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് താത്പര്യമില്ലെന്ന മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം ദേശവിരുദ്ധമാണ് അദ്ദേഹം ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈനിക താവളങ്ങള്‍ക്കുനേരെ ആക്രമണം നടത്തുന്ന ഭീകരര്‍ക്ക് പാകിസ്താന്‍ പിന്തുണ നല്‍കുന്നതിനിടെയാണ് മണിശങ്കര്‍ അയ്യര്‍ പാക് അനുകൂല പരാമര്‍ശം നടത്തിയത്. ഭീകരരെ പിന്തുണയ്ക്കുന്ന പാക് നടപടിയെ രാജ്യത്തെ പ്രമുഖ നേതാക്കളെല്ലാം അപലപിക്കുന്നതിനിടെയാണ് മണിശങ്കര്‍ അയ്യര്‍ ആരാജ്യത്തിന് അനുകൂലമായ പരാമര്‍ശം നടത്തിയിട്ടുള്ളതെന്നും ബി.ജെ.പി നേതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു.
കറാച്ചി സാഹിത്യോത്സവത്തിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം. രാജസ്ഥാനില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി പരായപ്പെട്ടതിന്റെ പേരില്‍ മുഖ്യമന്ത്രി വസുന്ധര രാജെയും സംസ്ഥാന ബി.ജെ.പി അധ്യക്ഷനും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി അധ്യക്ഷന് കത്തയച്ചതിലൂടെ ശ്രദ്ധേയനായ നേതാവാണ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ കോടതിയെ സമീപിച്ചിട്ടുള്ളത്.
കോട്ട അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി കേസ് ഫെബ്രുവരി 20 ന് പരിഗണിക്കും

Leave a Reply

Your email address will not be published. Required fields are marked *