നാലു വര്‍ഷത്തിനകം സംസ്ഥാനത്തെ 49, 60000 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കുമെന്ന് ന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

kerala politics

സംസ്ഥാനത്ത് ജലജീവന്‍ മിഷനിലൂടെ നാലു വര്‍ഷത്തിനകം 49, 60000 ഗ്രാമീണ കുടുംബങ്ങള്‍ക്ക് പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ജലജീവന്‍ മിഷന്‍ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പാലക്കാട് അന്തര്‍സംസ്ഥാന നദീജല ഹബ്ബ് ഉള്‍പ്പെടെ സംസ്ഥാനത്തൊട്ടാകെ നിരവധി പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ 67 ലക്ഷത്തോളം ഗ്രാമീണ കുടുംബങ്ങളില്‍ വേനല്‍ക്കാലത്തും മറ്റും കുടിവെള്ളം ലഭിക്കാത്തവര്‍ക്കാണ് പദ്ധതി വഴി പൈപ്പ് ലൈനിലൂടെ കുടിവെള്ളം ലഭ്യമാക്കുന്നത്. സംസ്ഥാനത്തൊട്ടാകെ 716 പഞ്ചായത്തുകളിലായി 16.48 ലക്ഷം വീടുകള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കാനുള്ള പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. 4343 കോടി രൂപയുടെ 564 പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി വിശദമാക്കി. നിലവിലുള്ള ശുദ്ധജല പദ്ധതികളുടെ ശേഷി വര്‍ദ്ധിപ്പിച്ചും ചില പദ്ധതികള്‍ ദീര്‍ഘിപ്പിച്ചും ജലസ്രോതസ്സുകള്‍ ശക്തിപ്പെടുത്തിയുമാണ് ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കുന്നത്. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട ഉപഭോക്താക്കള്‍ക്ക് എത്രയും പെട്ടെന്ന് പ്രയോജനം ലഭിക്കുന്നതിന് ഈ വിഭാഗങ്ങള്‍ കൂടുതലായി ഉള്‍പ്പെട്ട വില്ലേജുകളിലാണ് ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ജനപ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വെബ്സൈറ്റിലൂടെ ഏത് സമയത്തും പദ്ധതി പുരോഗതി വിലയിരുത്താന്‍ സുതാര്യവും കാര്യക്ഷമമായാണ് പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനായി . സംസ്ഥാനത്തെ ഗ്രാമീണ വീടുകളില്‍ 2024 ലോടെ കുടിവെള്ള കണക്ഷന്‍ നല്‍കുകയാണ് ജലജീവന്‍ പദ്ധതി ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ ജില്ലയില്‍ 4,40496 കണക്ഷനുകള്‍ നല്‍കുന്നതിനുള്ള പദ്ധതികളാണ് ആദ്യ മൂന്ന് ഘട്ടങ്ങളിലായി വിഭാവനം ചെയ്യുന്നത്. വാട്ടര്‍ അതോറിറ്റിയുടെ നാല് ഡിവിഷനുകളാണ് ഈ പ്രവൃത്തികള്‍ നടപ്പാക്കുന്നത്. ആദ്യഘട്ടമായി 89,895 കണക്ഷനുകള്‍ക്ക് 191.6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ജില്ലയിലെ 59 പഞ്ചായത്തുകളിലും കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിനുള്ള ഒന്നാംഘട്ട പ്രവൃത്തികളുടെ ദര്‍ഘാസ് ക്ഷണിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *