നാലുപാട് നിന്നും കിട്ടുന്നത് എട്ടിന്റെ പണികൾ ; അറസ്റ്റു , കേസ് , വിവാദം … ഇപ്പോളിതാ മീറ്റുവും രാഹുലിന്റെ തലയിൽ ; പ്രതികരണവുമായി ലൈവിൽ വന്നു രാഹുൽ

home-slider kerala local politics

ശബരിമലയില്‍ ഫെമിനിച്ചികളെ കയറ്റില്ലെന്ന് പ്രഖ്യാപിച്ച്‌ രംഗത്ത് വന്നതിന് ശേഷം എട്ടിന്റെ പണിയാണ് നാലുപാട് നിന്നും രാഹുല്‍ ഈശ്വറിന് കിട്ടിക്കൊണ്ടിരിക്കുന്നത്. ശബരിമലയിലെ അക്രമത്തിന്റെ പേരില്‍ ആദ്യം പോലീസ് പൊക്കി അകത്തിട്ടു. ഏഴ് ദിവസമാണ് അഴിയെണ്ണി രാഹുല്‍ ഈശ്വര്‍ കിടന്നത്. പുറത്തിറങ്ങിയതിന് ശേഷം ശബരിമലയില്‍ രക്തം വീഴ്ത്തി നട അടപ്പിക്കാന്‍ പ്ലാന്‍ ഉണ്ടായിരുന്നുവെന്ന് വാര്‍ത്താ സമ്മേളനം വിളിച്ച്‌ വീരവാദം മുഴക്കി.

കലാപമുണ്ടാക്കാനുളള ശ്രമത്തിന് പോലീസ് വീണ്ടും പൊക്കി അകത്താക്കി. ഇനി ഒരു വോക്കി ടോക്കി കേസ് കൂടി വരാനുണ്ടെന്നാണ് അണിയറ സംസാരം. അതിനിടെ തന്ത്രി കുടുംബം രാഹുലിനെ തള്ളിപ്പറഞ്ഞു. ഇതൊന്നും പോരാഞ്ഞിട്ടാണ് ആളില്ലാത്ത ഫ്ലാറ്റില്‍ നുണ പറഞ്ഞ് വിളിച്ച്‌ വരുത്തി ലൈഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് രാഹുല്‍ ഈശ്വറിന് എതിരെ മീ ടൂ വെളിപ്പെടുത്തലും പുറത്ത് വന്നിരിക്കുന്നത്.

. ആക്ടിവിസ്റ്റ് ഇഞ്ചിപ്പെണ്ണിന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ആരോപണം ഉയര്‍ന്നത്. ആളില്ലാത്ത സമയത്ത് രാഹുല്‍ ഈശ്വര്‍ അയാളുടെ വീട്ടിലേക്കു വിളിച്ചുവരുത്തി കടന്നുപിടിച്ച്‌ ചുംബിച്ചുവെന്നാണ് യുവതിയുടെ ആരോപണം. 2003 – 2004 കാലയളവില്‍ പന്ത്രണ്ടാം ക്ലാസ് പാസായി നില്‍ക്കുമ്ബോഴായിരുന്നു സംഭവമെന്നും യുവതി ആരോപണത്തില്‍ പറയുന്നുണ്ട്.

സമകാലിക വിഷങ്ങളെക്കുറിച്ച്‌ തങ്ങള്‍ ധാരാളം സംസാരിക്കുമായിരുന്നുവെന്നും ഒരുദിവസം അദ്ദേഹം വീട്ടിലേക്കു ക്ഷണിച്ചെന്നും പറഞ്ഞ യുവതി അമ്മ വീട്ടിലുണ്ടെന്നു പറഞ്ഞാണ് തന്നെ ക്ഷണിച്ചതെന്നും വ്യക്തമാക്കി. വീട്ടില്‍ ചെന്നപ്പോള്‍ അവിടെ രാഹുല്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും സംസാരിക്കാന്‍ ആരംഭിച്ചതോടെ ഒരു പോണ്‍ വിഡിയോ രാഹുല്‍ വച്ചുതരികയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

പിന്നീട് ബെഡ്റൂമിന് മുന്നില്‍ വച്ച്‌ തന്നെ കടന്നു പിടിക്കുകയായിരുന്നു. ഇന്ന് രാഹുല്‍ ഈശ്വറിനെ എല്ലായിടത്തും കാണുമ്ബോള്‍ പഴയ കാര്യങ്ങളാണ് തനിക്ക് ഓര്‍മ വരുന്നത്. ഇന്ന് രാഹുല്‍ പറയുന്നതെല്ലാം ആത്മാര്‍ഥമായാണോ? ആ കാലഘട്ടത്തിലേതില്‍നിന്ന് വ്യത്യസ്തമാണ് അയാളുടെ പ്രവൃത്തികള്‍ – കുറിപ്പില്‍ പറയുന്നു.

നേരത്തെ അലന്‍സിയറിനെ ആരോപണവുമായി നടി രംഗത്തെത്തിയതും ഇഞ്ചിപ്പെണ്ണെന്ന ഫേസ്ബുക് അക്കൗണ്ട് വഴിയായിരുന്നു.


 

എന്നാൽ  മീ ടൂ ആരോപണം രാഹുല്‍ നിഷേധിക്കുന്നു. ഫെമിനിസ്റ്റ് ഗൂഢാലോചന ആണെന്നാണ് രാഹുലിന്റെ വാദം.

ജാമ്യം നേടി പുറത്ത് ഇറങ്ങിയതിന് പിന്നാലെ വീണ്ടും യുദ്ധപ്രഖ്യാപനവുമായി രാഹുല്‍ ഈശ്വര്‍ എത്തി. തന്നെ തള്ളിപ്പറഞ്ഞ തന്ത്രി കുടുംബത്തിനടക്കമുളള മറുപടി രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നല്‍കുകയുണ്ടായി. പിന്നാലെ ഫേസ്ബുക്ക് ലൈവിലും ഫെമിനിച്ചികള്‍ നെഞ്ചില്‍ ചവിട്ടിയേ കയറൂ എന്ന വികാര പ്രകടനം രാഹുല്‍ ഈശ്വര്‍ ആവര്‍ത്തിച്ചു.

തള്ളിപ്പറയുന്നത് ഭയത്താല്‍

ബാലിശമായ ആരോപണമാണ് തന്ത്രി കുടുംബത്തിന്റേത് എന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. തന്റെ മുത്തച്ഛനാണ് കണ്ഠരര് മഹേശ്വര്. അദ്ദേഹത്തിന്റെ മകള്‍ മല്ലിക നമ്ബൂതിരിയുടെ മകനാണ് താന്‍. മേല്‍ശാന്തി തെരഞ്ഞെടുപ്പ് അടക്കമുളള കാര്യങ്ങള്‍ക്ക് തിരുവനന്തപുരത്ത് വന്നാല്‍ മുത്തച്ഛന്‍ തങ്ങളുടെ വീട്ടിലാണ് താമസിക്കാറുള്ളത്. മുത്തശ്ശി തങ്ങള്‍ക്കൊപ്പമാണുളളത്. ഏതെങ്കിലും തരത്തില്‍ ഭയന്നോ മറ്റോ ആവും ഇത്തരം വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *