കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ റെനി മ്യൂലന്സ്റ്റിന് രാജിവച്ചു. ബ്ലാസ്റ്റേഴ്സിനെ വിജയവഴിയിലെത്തിക്കാൻ കഴിയാത്തതിനെ തുടർന്നാണ് രാജി. കൊച്ചിയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ബംഗളുരു എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. ഇതോടെ മ്യൂലന്സ്റ്റിനെതിരെ വിമർശനങ്ങൾ ഉയരുകയും ചെയ്തു. ആരാധകർ ബ്ലാസ്റ്റേഴ്സ് ആരാധകർ ഞെട്ടിച്ചു കൊണ്ടാണ് മുലൻസിന്റെ രാജി ,
മികച്ച താരങ്ങൾ ഇത്തവണ ഉണ്ടായിരുന്നിട്ടും ബ്ലാസ്റ്റേഴ്സിന് ഇത്തവണ വിജയം നേടാനായില്ല , അവസാന കളിയിൽ ബംഗളുരുവിനെപ്പോലും ഞെട്ടിക്കുന്ന ഫോർമേഷനിലാണ് റെനി മ്യൂലന്സ്റ്റിന് ടീമിനെ അണിനിരത്തിയത്. ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ പോള്‍ റെചുബ്കയ്ക്കു പകരം മുന്‍ എടികെ താരം സുബാഷിഷ് റോയ് ആദ്യമായി കാവല്‍ക്കാരനായി കളത്തിലിറങ്ങി. റിനോ ആന്റോയ്ക്കു പകരം സാമുവേല്‍ ശദബും സി.കെ. വിനീ തിനു പകരം ഇയാന്‍ ഹ്യൂമും നീലപ്പടയെ നേരിടാനായിറങ്ങി. എന്നാൽ ദയനീയ പരാജയമായിരുന്നു ഫലം. ആരാധകർ വൻ നിരാശയായിരുന്നു ,
. മഞ്ഞപ്പടയുടെ മധ്യനിര ഇതുവരെ താളം കണ്ടെത്താത്തതാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രധാന പ്രശ്നം . മുന്നേറ്റ നിരയാവട്ടെ ഗോൾ അടിക്കാനാവാതെ ഉഴറുകയുമാണ്. ഇതോടെയാണ് പരിശീകന്റെ രാജിക്ക് വേണ്ടി മുറവിളി ഉയർന്നത് ,
2015 സീസണിലും ബ്ലാസ്റ്റേഴ്സിൽ സമാന സംഭവം അരങ്ങേറിയിരുന്നു. അന്ന് മുഖ്യപരിശീലകന്‍ പീറ്റര്‍ ടെയ്ലറാണ് സ്ഥാനമൊഴിഞ്ഞത്. ബ്ലാസ്റ്റേഴ്സ് നേരിട്ട തുടര്‍ച്ചയായ തോല്‍വികളുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ടെയ്ലര് ഒഴിഞ്ഞത്. സഹപരിശീലകനായ ട്രവര്‍ മോര്‍ഗനെ പകരം ചുമതലയേൽപ്പിച്ചായിരുന്നു ടെയ്ലറുടെ മടക്കം. എല്ലാ കളികളിലും ഫോര്‍മേഷനില്‍ മാറ്റം വരുത്തിയ ടെയ്ലർക്ക് ആറു മത്സരങ്ങളിൽനിന്ന് നാല് തോല്‍വിയും ഒരു സമനിലയും ഒരു ജയവുമാണ് നേടാനായത്. ഇതോടെയാണ് ടെയ്ലറുടെ തൊപ്പിതെറിച്ചത്. ഇനി എന്തായാലും കളി കാത്തിരുന്ന് കാണാം ,