സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരത്തിന് ഹൈക്കോടതി വിലക്ക് .
ശമ്ബള പരിഷ്കരണമുള്‍പ്പെടെ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ആശുപത്രി നഴ്സുമാര്‍ ഇൗ മാസം അഞ്ചുമുതല്‍ സംസ്ഥാന വ്യാപകമായി നടത്താനിരുന്ന അനിശ്ചിതകാല സമരം ഹൈകോടതി തടഞ്ഞു. സ്വകാര്യ ആശുപത്രികളും നഴ്സിങ് സ്ഥാപനങ്ങളും ഉള്‍പ്പെട്ട അസോസിയേഷന്‍ ഒാഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ് നല്‍കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ആഹ്വാനം ചെയ്ത സമരം ആരോഗ്യമേഖലയെ തകര്‍ക്കുമെന്നായിരുന്നു ഹരജിയിലെ വാദം. എതിര്‍കക്ഷികള്‍ക്ക് പ്രത്യേക ദൂതന്‍ മുഖേന നോട്ടീസ് ഉത്തരവായി. കേസ് ഇൗ മാസം അഞ്ചിന് പരിഗണിക്കാന്‍ മാറ്റി.
നഴ്സുമാരുടെ സേവനത്തെ അവശ്യസര്‍വിസായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇവര്‍ കൂട്ടത്തോടെ സമരം ചെയ്യുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നായിരുന്നു ഹരജിക്കാരുടെ വാദം. 3,79,000 അംഗങ്ങളുള്ള നഴ്സുമാരുടെ സംഘടന ശമ്ബളവര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ സമരം ചെയ്യുന്നതായും ഹരജിയില്‍ പറയുന്നു. ശമ്ബള വിഷയം സര്‍ക്കാറിെന്റ സജീവ പരിഗണനയിലുണ്ട്. വിവിധ തലങ്ങളില്‍ ചര്‍ച്ചയും നടക്കുകയാണ്. ഇതുസംബന്ധിച്ച പ്രത്യേക വിജ്ഞാപനവും സര്‍ക്കാര്‍ ഇറക്കിയിരുന്നു.
നഴ്സുമാര്‍ കൂട്ടത്തോടെ സമരത്തിലേര്‍പ്പെട്ടാല്‍ സ്വകാര്യ ആശുപത്രികളിലെ ഒാപറേഷന്‍ തിയറ്ററുകളുടെയും എമര്‍ജന്‍സി വാര്‍ഡുകളുടെയും പ്രവര്‍ത്തനം നിലക്കും. ഡയാലിസിസ് സെന്ററുകള്‍, ഐ.സി.യു എന്നിവയുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. സമരം നേരിടാന്‍ കെസ്മ (കേരള അവശ്യ സര്‍വിസ് നിയമം) പ്രയോഗിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യമുണ്ട്.