ചിറ്റാരിക്കാല്‍ : ഹര്‍ത്താലനുകൂലികള്‍ വാഹനം തടഞ്ഞ സംഭവത്തിലും ഹര്‍ത്താര്‍ വിരുദ്ധര്‍ ഹര്‍ത്താല്‍ അനുകൂലികളെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനും ഇരുപത്തിയഞ്ചോളം ആളുകളുടെ പേരില്‍ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു.ഹര്‍ത്താലനുകൂലികളായ പത്മാനാഭന്‍(55), നികേഷ് (30), അനീഷ് (25), ഗോപി (30), തുടങ്ങിയ പതിഞ്ചോളം പേര്‍ക്കെതിരെയും ഹര്‍ത്താല്‍ വിരുദ്ധരായ ജിനേഷ് (28), ഭാവേഷ്(27), ശ്യാംകുമാര്‍ (29). സന്തോഷ്(30), വിനോദ് (31) തുടങ്ങി പത്തോളം പേർക്കെതിരെയാണ് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്.
നര്‍ക്കിലക്കാട് ഹര്‍ത്താലിന്റെ ഭാഗമായി പത്മനാഭന്റെ നേതൃത്വത്തിലുള്ള സംഘം റോഡില്‍ കുത്തിയിരുന്ന് വാഹന ഗതാഗത തടസ്സം ഉണ്ടാക്കുകയായിരുന്നു. ഹര്‍ത്താല്‍ വിരുദ്ധര്‍ ഇത് ചോദ്യം ചെയ്യാന്‍ എത്തിയപ്പോള്‍ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റം നടക്കുകായയിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ചിറ്റാരിക്കാല്‍ പ്രിന്‍സിപ്പള്‍ എസ് ഐ രഞ്ജിത്ത് രവീന്ദ്രനും സംഘവും സ്ഥലത്തെത്തി സംഘര്‍ഷമുണ്ടാക്കിയവരുടെ പേരില്‍ കേസെടുത്തു.