നമുക്കും വീട്ടിലുള്ളവർക്കും ഇനി കൊളസ്‌ട്രോൾ പേടി വേണ്ട ; പ്രശസ്ത ഡോക്ടർ പറയുന്നത് ; വായിക്കാം ഷെയർ ചെയ്യാം ;

home-slider indian kerala
പ്രമേഹം, രക്തസമ്മര്‍ദ്ദം പോലെ മിക്ക ആളുകളിലും കൊളസ്‌ട്രോള്‍ എന്ന ഭീകരന്‍ കുടിയേറിയിട്ട് കാലമേറെയായി. ഭക്ഷണക്രമീകരണങ്ങളിലൂടെയും,വ്യായാമത്തിലൂടെയും കൊളസ്‌ട്രോളിനെ നിലയ്ക്ക് നിര്‍ത്താനാവുമെങ്കിലും അപൂര്‍വ്വയായി ഡോക്ടര്‍മാര്‍ മരുന്ന് നല്‍കിയും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാറുണ്ട്. നാം കഴിക്കുന്ന ആഹാരം നമ്മുടെ ശരീരത്തിനുണ്ടാക്കുന്ന മാറ്റങ്ങളെ പറ്റി ചെറിയൊരു അറിവുണ്ടായാല്‍ കൊളസ്‌ട്രോളിനെ പേടിക്കാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവും. ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കൂ…
1. ട്രാന്‍സ്ഫാറ്റുകള്‍ എന്ന കൊഴുപ്പ് കൊളസ്‌ട്രോള്‍ നില അപകടകരമായി ഉയര്‍ത്തുന്നവയാണ്. ബേക്കറി പലഹാരങ്ങള്‍, ചിപ്സുകള്‍, വറുത്ത മത്സ്യം, മാംസം, മുട്ടയുടെ മഞ്ഞക്കരു, കൊഞ്ച്, ഞണ്ട് , കൊഴുപ്പടങ്ങിയ പാല്‍, പാലുത്പന്നങ്ങള്‍ ,വനസ്പതി എന്നിവ ട്രാന്‍സ്ഫാറ്റിന്റെ കലവറയാണ്.
2.എണ്ണയുടെ ഉപയോഗം പരിമിതപ്പെടുത്തുക. തവിടുള്ള അരി, ധാന്യങ്ങള്‍, പരിപ്പ് വര്‍ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കൊളസ്‌ട്രോളിനെ പ്രതിരോധിക്കും.
3. റാഗി, ഓട്സ് , ഗോതമ്ബ് എന്നിവ കഴിക്കുക. നാരുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഭക്ഷണം കൊളസ്‌ട്രോളിനെ തടയും.
4. വെളുത്തുള്ളി, കറിവേപ്പില, വാഴപ്പിണ്ടി, മുരിങ്ങയില, ചീര, കാന്താരി, നെല്ലിക്ക, പപ്പായ, പേരയ്ക്ക, സപ്പോട്ട എന്നിവയും കൊളസ്‌ട്രോള്‍ പ്രതിരോധത്തിന് മുന്‍പന്തിയിലാണ്.
5. നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുന്ന മത്തി, ചൂര, അയല എന്നീ മത്സ്യങ്ങള്‍ കഴിക്കാന്‍ മറക്കരുത്.
6. വ്യായാമം ജീവിതചര്യയാക്കുക. നടത്തം, സൈക്ലിംഗ്, നീന്തല്‍, പടികയറല്‍ എന്നിവ മികച്ച വ്യായാമങ്ങളാണ്. ധ്യാനവും യോഗയും ശീലിക്കുക

Leave a Reply

Your email address will not be published. Required fields are marked *