തൃശൂര്‍: മലയാള ചലച്ചിത്ര താരം ഭാവന 5 വർഷത്തെ പ്രണയത്തിനു ശേഷം വിവാഹിതയായി. കന്നഡ സിനിമാ നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം തൃശൂര്‍ തിരുവമ്ബാടി ഷേത്രത്തില്‍ വെച്ചുനടന്നു.
തിരുവമ്ബാടി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ കന്നഡ നടന്‍ നവീനാണു
ഭാവനയുടെ കഴുത്തിൽ താലി കെട്ടിയത്. തിരുവമ്ബാടി ക്ഷേത്രത്തില്‍ നടക്കുന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമണ് പങ്കെടുക്കുന്നത്.
കേരളാ രീതിയിലുള്ള ചടങ്ങാണ് നടന്നത്. . വളരെ ചെറിയ ക്ഷേത്രമായിരുന്നതിനാല്‍ വന്‍ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. ഭക്തജനങ്ങളും രാവിലെ തന്നെ ക്ഷേത്രത്തലേക്ക് എത്തിയിരുന്നു. രാവിലെ 9.30 ഓട് കൂടിയാണ് ഭാവനയും നവീനും ബന്ധുക്കള്‍ക്കൊപ്പം ക്ഷേത്രത്തിലേക്ക് എത്തിയത്. പിന്നാലെ വിവാഹ ചടങ്ങും തുടങ്ങിയതോടെ ക്ഷേത്രത്തില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒമ്ബതിനായിരുന്നു വിവാഹ നിശ്ചയം
ഭാവനയുടെ വിവാഹത്തിന് മഞ്ജു വാര്യര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. ക്ഷേത്രത്തിലെ വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ലുലു കണ്‍വെന്‍ഷന്‍ സെന്ററിലാണ് കന്നഡ രീതിയിലുള്ള വിവാഹ ചടങ്ങുകള്‍ നടക്കുക.
ബന്ധുക്കള്‍ക്കും സിനിമാമേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി വൈ കുന്നേരം റിസപ്ഷൻ ഒരുക്കിയിടുണ്ട്. സ്നേഹവിരുന്നുമുണ്ട്. ബെംഗളൂരുവില്‍ നവീനിന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി അടുത്ത ദിവസങ്ങളിൽ വിവാഹസല്‍ക്കാരം നടത്തും.