നടക്കുന്നത് മനുഷ്യാവകാശ ലംഘനം ; സംസ്ഥാനത്തെ പോലീസുകാർ നട്ടെല്ലില്ലാത്ത അടിമകളോ ?

home-slider kerala politics

ശബരിമലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തെ ഐപിഎസുകാര്‍ നട്ടെല്ലില്ലാത്ത അടിമകളായി മാറി,

കേരളത്തില്‍ വാറണ്ടുള്ള മന്ത്രിമാരുള്‍പ്പടെയുള്ള പല പ്രമുഖരും പുറത്ത് സ്വതന്ത്രമായി നടക്കുമ്ബോഴാണ് സുരേന്ദ്രനെതിരെ ഓരോ ദിവസവും ഓരോ കേസുകള്‍ ചുമത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ പൊലീസ് എടുത്ത നടപടികളൊന്നും ശരിയല്ലെന്നും നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞു. നിയമം ദുരുപയോഗം ചെയ്യുന്നവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുകയാണ് നിയമപരമായിട്ട് ചെയ്യേണ്ടതെന്ന് സെന്‍കുമാര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *